പരിശോധനാഫലം വൈകുന്നതിനാല് വീണ്ടും ക്വാറന്റീനിലായ പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റീനില് തുടരുന്നു

പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് നിരീക്ഷണത്തില് തുടരുന്നു. രണ്ടാമത്തെ ക്വാറന്റീന് കാലാവധിയും പൂര്ത്തിയായെങ്കിലും പരിശോധനാഫലം വരാന് വൈകുന്നതാണ് നിരീക്ഷണം തുടരാന് കാരണം. പഞ്ചായത്തിലെ ആശാ പ്രവര്ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്ന്ന് സ്വയം നിരീക്ഷണത്തില് കഴിഞ്ഞ് പിസിആര് ടെസ്റ്റ് നെഗറ്റീവ് ആയ പഞ്ചായത്ത് പ്രസിഡന്റിന് ആണ് വീണ്ടും ക്വാറന്റൈനില് പ്രവേശിക്കേണ്ടിവന്നത്.
വിദേശത്തുനിന്നു വന്ന് ക്വാറന്റീനില് കഴിഞ്ഞ വ്യക്തിയോടൊപ്പം ആംബുലന്സിലായിരുന്നു പ്രസിഡന്റിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില് പരിശോധനയ്ക്ക് കൊണ്ടുപോയത്. ഇയാള്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജൂണ് 24 മുതല് 7 ദിവസം വീണ്ടും നിരീക്ഷണത്തിന് ആരോഗ്യ വകുപ്പ് നിര്ദേശിച്ചത്.
അതേസമയം, പരിശോധനാഫലം ലഭിക്കാന് വൈകിയതിന്റെ പേരിലാണ് പ്രസിഡന്റിനോട് ക്വാറന്റീനില് പ്രവേശിക്കാന് നിര്ദേശിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര് അറിയിച്ചു. ക്വാറന്റീന് കാലാവധി അവസാനിച്ചെങ്കിലും പരിശോധനാഫലം എത്തിയെങ്കില് മാത്രമേ നിരീക്ഷണ കാലാവധി പൂര്ത്തിയാകുന്ന കാര്യം തീരുമാനിക്കാനാകൂ.
ഒരു മുന്കരുതലും എടുക്കാതെ ഒന്നില് കൂടുതല് ആളുകളെ ആംബുലന്സില് കയറ്റി പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് രോഗവ്യാപന സാധ്യത വര്ധിപ്പിക്കും. കോവിഡ് കെയര് സെന്റര്, ഹോം ക്വാറന്റീന് കേന്ദ്രം എന്നിവിടങ്ങളില് മാനദണ്ഡം പാലിച്ച് അണു നശീകരണം നടത്തിയ ആംബുലന്സ് ആണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതര്ക്ക് കത്ത് നല്കിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വിദേശത്തു നിന്നും വന്ന് കോവിഡ് കെയര് സെന്ററില് നിരീക്ഷണത്തില് താമസിച്ചിരുന്ന ആളിനൊപ്പം ഒരുമിച്ച് പരിശോധന നടത്താന് പ്രസിഡന്റിനെ കൊണ്ടുപോയത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ആരോപിച്ചു.
https://www.facebook.com/Malayalivartha

























