ഉറവിടമറിയാത്ത കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ.എം.എ; കേരളത്തില്‍ സമൂഹവ്യാപനമുണ്ടായിട്ടുണ്ട്
കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനമുണ്ടായെന്ന് ഐഎംഎ. കൊറോണയുടെ സാഹചര്യത്തില്‍ കേരളത്തില്‍ സമൂഹവ്യാപന ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് . ഇന്നലെ സമ്ബര്‍ക്കം വഴി 27 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോൾ . കേരളത്തില്‍ ഇത്തരത്തില്‍ എണ്‍പതോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തും, പോന്നാനിയിലും, എറണാകുളത്തും സമൂഹ്യവ്യാപന ഭീഷണി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. കൊറോണ രോഗികളുമായി സമ്ബര്ക്കത്തിലേര്പ്പെടാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥീരികരിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഐഎംഎ അറിയിച്ചു .
https://www.facebook.com/Malayalivartha