പ്രിയതമന്റെ ആത്മഹത്യ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല; ആശുപത്രി വെന്റിലേറ്ററില് ജീവനു വേണ്ടി പോരാടി ദേവു! നില അതീവ ഗുരുതരമായി തുടരുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനയോടെ 'അമ്മ...

ഉത്സവ പറമ്ബിലെ ഡാന്സിലൂടെ സോഷ്യല്മീഡിയയില് താരമായ കൊച്ചു മിടുക്കിയാണ് ദേവു ചന്ദന. അപൂര്വ്വ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ഈ കൊച്ചുമിടുക്കി ഇപ്പോള് എസ്എടി ആശുപത്രിയില് അതീവ ഗുരുതരാവസ്ഥയില് കഴിയുകയാണ്.
മകളുടെ ദയനീയാവസ്ഥയില് മനം നൊന്ത് ദേവുവിന്റെ അച്ഛന് ചന്ദ്രബാബു കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഓരോ ചുവടിലും കൂട്ടായി അച്ഛന് ഇനിയില്ലെന്നു ദേവു അറിഞ്ഞിട്ടില്ല.
തലച്ചോറില് നീരു കെട്ടുന്ന ബ്രയിന് എഡിമ എന്ന വൈറസ് ജന്യ രോഗമാണു ദേവുവിന്. നൂറനാട് പുത്തന്വിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു.
ടിവി ചാനല് പരിപാടിയും ശ്രദ്ധനേടി. മകളുടെ അസുഖത്തെത്തുടര്ന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടര്ന്ന് ജീവനൊടുക്കിയതാവാം എന്നുമാണു പൊലീസ് നിഗമനം.
രജിതയാണു ദേവുവിന്റെ അമ്മ. ഇവര്ക്കുണ്ടായ ഇളയ കുട്ടി 6 മാസം മുന്പ് എസ്എടി ആശുപത്രിയില് പ്രസവം നടന്ന് മണിക്കൂറുകള്ക്കകം മരിച്ചുപോയിരുന്നു.
https://www.facebook.com/Malayalivartha

























