കുടുംബവഴക്കിനൊടുവിൽ കൊലപാതകം; വയോധികന് സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
കുടുംബവഴക്കിനൊടുവിൽ നടന്നത് കൊലപാതകം. ആലപ്പുഴ കുമാരപുരത്ത് വയോധികന് സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി . എരിക്കാവ് മൂന്നുകുളങ്ങരയില്‍ ശ്രീകുമാരപിള്ളയെ ഭാര്യാ സഹോദരന് കൃഷ്ണന് നായര്‍ ആണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയായിരുന്നു ഈ സംഭവം നടന്നത് .
മദ്യപിച്ചെത്തുന്ന ശ്രീകുമാര പിള്ള കാന്‍സര്‍ രോഗിയായ ഭാര്യയെ സ്ഥിരമായി മര്‍ദിക്കാറുണ്ട് . ഇത് പരിഹരിക്കാന്‍ പലവട്ടം ശ്രമങ്ങൾ നടന്നിരുന്നു. എന്നാലും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസവും ശ്രീകുമാര പിള്ള മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുകയുംചെയ്തു . തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കൃഷ്ണന് നായര്‍ വഴക്കിനിടെ പിള്ളയെ വെട്ടികൊല്ലുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു . സംഭവത്തിന് ശേഷം തൃക്കുന്നപ്പുഴ പോലീസില്‍ കീഴടങ്ങിയ കൃഷ്ണന് നായരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha