പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ മുന്നില് നഗ്നതാ പ്രദര്ശനം; രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴി രേഖപ്പെടുത്തുന്നു

നഗ്നതാ പ്രദര്ശനവുമായി ബന്ധപ്പെട്ട് മുന് ബിഎസ്എന്എല് ജീവനക്കാരി രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. ഇവരുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയെന്ന കേസിലാണ് മൊഴിയെടുക്കുന്നത്.
പോക്സോ വകുപ്പുകള് അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കേസെടുത്തത്. രഹ്നയുടെ കൊച്ചിയിലെ വീട്ടില് പൊലീസ് പരിശോധന നടത്തിയിരുന്നു. ‘ബോഡി ആന്ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള് തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിച്ചത്. പ്രായ പൂര്ത്തിയാകാത്ത കുട്ടികള്ക്ക് മുന്നില് ശരീര പ്രദര്ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന് പൊലീസില് പരാതി നല്കിയത്.
https://www.facebook.com/Malayalivartha

























