പുഞ്ചിരി തൂകി പുതുജീവിതത്തിലേക്ക് ; അച്ഛന്റെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ് കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണമൊരുക്കി വനിതാ കമ്മീഷന്

കൊച്ചി, അങ്കമാലിയിൽ അച്ഛന്റെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് ആയിരുന്ന പിഞ്ചു കുഞ്ഞ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. കുട്ടിയെ ശിശുക്ഷേമസമിതി ഉത്തരവ് പ്രകാരവും, കുട്ടിയുടെ അമ്മയെ സംസ്ഥാന വനിതാ കമ്മീഷന് ഉത്തരവു പ്രകാരവും ഭാരവാഹികള് ഏറ്റെടുത്ത ശേഷം പുല്ലുവഴി സ്നേഹ ജ്യോതി മാതൃ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ. എസ് അരുണ്കുമാര്, ചൈല്ഡ് വെല്ഫയര് കമ്മിറ്റിയംഗം മഞ്ജുള വി എന്, സംസ്ഥാന വനിതാ കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തില് ആണ് കുട്ടിയെയും അമ്മയെയും ഏറ്റെടുത്തത്. തന്റെ കുട്ടിയെ ക്രൂരമായി മര്ദ്ദിച്ച പിതാവിനോടും കുടുംബത്തോടൊപ്പം തുടര്ന്ന് താമസിക്കുവാന് തനിക്ക് താല്പര്യമില്ല എന്നും തനിക്ക് സ്വന്തം നാടായ നേപ്പാളിലേക്ക് തിരികെ പോകണമെന്നും കുട്ടിയുടെ അമ്മ വനിതാ കമ്മീഷന് അധ്യക്ഷയോടും ശിശുക്ഷേമ സമിതി ഭാരവാഹികളോടും പറഞ്ഞിരുന്നു. തുടര്ന്നാണ് കേസ് അന്വേഷണം പൂര്ത്തിയാകുന്നതുവരെ കുട്ടിയെയും അമ്മയെയും എറണാകുളം ജില്ലയിലെ പുല്ലുവഴി സ്നേഹ ജ്യോതി മാതൃ ശിശു പരിചരണ കേന്ദ്രത്തില് താമസിപ്പിക്കുവാന് ശിശുക്ഷേമസമിതിയും വനിതാ കമ്മീഷനും തീരുമാനിച്ചത്. കുട്ടിയുടെ തുടര്ചികിത്സയും യാത്ര സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുണ്കുമാര് അറിയിച്ചു.
https://www.facebook.com/Malayalivartha

























