സംസ്ഥാനത്ത് കൂടുതല് ഹോട്ട് സ്പോട്ടുകൾ; ഇന്ന് 13 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി

കണ്ണൂര് തില്ലങ്കേരിയിലെ വാര്ഡ്-10, ചൊക്ലി (വാര്ഡ്-7) ഏഴോം (വാര്ഡ്-ഏഴ്), തളിപ്പറമ്ബ് മുന്സിപ്പാലിറ്റി (വാര്ഡ്-34), മയ്യില് (വാര്ഡ്-11), തിരുവനന്തപുരം നഗരൂര് (വാര്ഡ്-5), ഒറ്റശേഖരമംഗലം (വാര്ഡ്-10), പാറശാല (16, 18 വാര്ഡുകള്), എറണാകുളം ചെല്ലാനം (15, 16 വാര്ഡുകള്), പിറവം (വാര്ഡ്-17), പൈങ്ങോട്ടൂര് (വാര്ഡ്-5), ആലപ്പുഴ ആറാട്ടുപുഴ (6, 7വാര്ഡുകള്), പാലക്കാട് തച്ചനാട്ടുകര (വാര്ഡ്-11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്. അതേസമയം ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം തൃക്കൊടിത്താനം (കണ്ടൈന്മെന്റ് സോണ് വാര്ഡ് 18), രാമപുരം (വാര്ഡ്-8), പാലക്കാട് പൂക്കോട്ടുകാവ് (വാര്ഡ്-7), മണ്ണാര്ക്കാട് മുന്സിപ്പാലിറ്റി (വാര്ഡ്-10), ഇടുക്കി കുമളി (വാര്ഡ്-14), കട്ടപ്പന മുന്സിപ്പാലിറ്റി (5, 8വാര്ഡുകള്), രാജകുമാരി (വാര്ഡ്-8) എന്നിവയേയാണ് കണ്ടൈന്മെന്റ് സോണില് നിന്നും ഒഴിവാക്കിയത്. നിലവില് ആകെ 135 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha

























