കൂത്തുപറമ്പ് കണ്ണവത്തിനടുത്ത് തൊടീക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
കണ്ണവത്തിനടുത്ത് തൊടീക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന രാഗേഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.45 ഓടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha