നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടര്‍ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു...ഇവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കുടുംബത്തെ ക്വാറന്റൈനിലാക്കി

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടര്‍ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്ക്കാട്ടുശേരി സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. ഇവരുടെ കുടുംബത്തെ ക്വാറന്റൈനിലാക്കി. ജീവനക്കാരിയുടെ സന്പര്‍ക്ക പട്ടികയും അധികൃതര്‍ തയാറാക്കുകയാണ്.
ഇതിനിടെ, ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ മാര്‍ക്കറ്റ് അടച്ചു. മെട്രോ സ്റ്റേഷന് ഭാഗം മുതല്‍ പുളിഞ്ചോട് വരെയാണ് സീല്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha

























