എലത്തൂരില്‍ ട്രെയിനിലെ അപകടം... അപകടമുണ്ടായ രണ്ട് ബോഗികള്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു

എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് ആക്രമണം നടന്ന രണ്ട് ബോഗികളില്‍ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് സംഘവും കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നു. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തുന്നത്. അന്വേഷണ സംഘവും ഫോറന്‍സിക് സംഘത്തിനൊപ്പമുണ്ട്. റെയില്‍വേ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന.
ബോഗികളില്‍ നിന്നും കിട്ടുന്ന തെളിവുകള്‍ കേസില്‍ നിര്‍ണായക രേഖയാവുമോ എന്നാണ് പരിശോധന. ഡി1 കോച്ചിലാണ് കൂടുതലും പെട്രോളിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്. ഒന്നുമുതല്‍ ആറുവരെ സീറ്റിലാണ് തീപടര്‍ന്നത്.
അതേസമയം, ഡി2 കോച്ചില്‍ രക്തക്കറയുമുണ്ട്. ഇത് അക്രമിയുടേതാണോ അതോ ആക്രമണത്തില്‍ പരിക്കേറ്റവരുടേതാണോ എന്ന് ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. പരിശോധനക്കായി കോച്ചുകള്‍ മാറ്റിയിട്ടിരുന്നു. പരിശോധനക്ക് ശേഷം ഇന്ന് തന്നെ ഫോറന്‍സിക് സംഘം മടങ്ങും.
https://www.facebook.com/Malayalivartha

























