20കാരന്റെ കണ്ണിൽ ഉടക്കിയത് ബന്ധുവായ നാലുവയസുകാരിയെ... ലോക്‌ഡൗൺ സമയത്ത് സമയം കളഞ്ഞത് കുട്ടിയിൽ പീഡനമുറകൾ പരീക്ഷിച്ച്! മുണ്ടക്കയത്ത് അഭിജിത്ത് അറസ്റ്റിലായതോടെ ഞെട്ടലോടെ നാട്ടുകാർ; കുട്ടിയ്ക്ക് ശാരീര അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിൽ പുറത്ത് വന്നത്....

കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൻപതാൽ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്.
ഒന്നര മാസത്തോളം അഭിജിത്ത് കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി.
ശാരീര അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്.
അതേസമയം ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്.
ഇടത്തരം സാമ്ബത്തിക സ്ഥിതിയിലുള്ളവരില്‍ നിന്നാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളതെന്നും കിലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
ഗാര്‍ഹിക അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന മിത്ര, സഖി, ഭൂമിക, സ്നേഹിത, മഹിള സമഖ്യ ഹെല്‍ലൈനുകള്‍ വഴി 188 പരാതികളാണ് കിട്ടിയത്.
26 ദിവസത്തിനിടെ ലഭിച്ച പരാതികളില്‍ കൂടുതലും ശാരീരിക പീഡനത്തിന് എതിരെയുള്ളവയാണ്. 102 പരാതികള്‍ മാനസികമായി പീഡിപ്പിക്കുവെന്ന് ആരോപിച്ചുള്ളതാണ്. 79 എണ്ണം ലൈംഗിക പീഡനത്തിനുമായാണ് കിട്ടിയത്.
https://www.facebook.com/Malayalivartha