ഉത്രവധക്കേസില്‍ പരിശോധനയ്ക്കാവശ്യമായത്ര ഡി.എന്‍.എ. സാമ്ബിളുകള്‍ ഉത്രയുടെ വസ്ത്രങ്ങളില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍... ഉത്രയുടെ വസ്ത്രങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പോലീസിന്റെ സി.എഫ്.എല്‍. ലാബിലേക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍
ഉത്രവധക്കേസില്‍ ഡി.എന്‍.എ. പരിശോധനയ്ക്കാവശ്യമായ സാമ്പിള്‍ ഉത്രയുടെ വസ്ത്രങ്ങളില്‍ നിന്ന് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബില്‍ നടത്തിയ ഡി.എന്‍.എ. മാച്ചിങ് പരിശോധന സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഉത്രയെ കടിച്ചതെന്നുകരുതുന്ന പാമ്പിന്റെ ശരീരത്തില്‍നിന്ന് ലഭിച്ച ഡി.എന്‍.എ. സാമ്ബിളുകളും ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളില്‍നിന്ന് ശേഖരിച്ച പാമ്ബിന്റെ കോശങ്ങളിലെ ഡി.എന്‍.എ. സാമ്ബിളുകളും തമ്മില്‍ ചേരുന്നുണ്ടോ എന്നായിരുന്നു പരിശോധന.
പരിശോധനയ്ക്കാവശ്യമായത്ര ഡി.എന്‍.എ. സാമ്ബിളുകള്‍ ഉത്രയുടെ വസ്ത്രങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കുഴിച്ചിട്ട പാമ്ബിന്റെ അവശിഷ്ടങ്ങളിലെ ഡി.എന്‍.എ.യും പാമ്ബിനെ കൊണ്ടുവന്നതെന്നു കരുതുന്ന കുപ്പിയിലെ അവശിഷ്ടങ്ങളില്‍നിന്ന് ലഭിച്ച ഡി.എന്‍.എ.യും ചേര്‍ച്ചയുള്ളതാണ്. സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്ന പോലീസിന്റെ നിഗമനത്തിന് ബലമേകുന്നതാണ് ഈ ഫലം. ഉത്രയുടെ വസ്ത്രങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പോലീസിന്റെ സി.എഫ്.എല്‍. ലാബിലേക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha