ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടു പോയി ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും കാട്ടുവള്ളിയും ഉപയോഗിച്ച് കൈകാലുകള്‍ കെട്ടി... കത്രിക ഉപയോഗിച്ച് വസ്ത്രങ്ങള്‍ കീറി! കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധികയെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി...

ഓട്ടോ യാത്രയ്ക്കിടെ കവര്‍ച്ചയ്ക്കിരയായ വയോധിക ക്രൂര ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്ബാണ് കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധിക കൊള്ളയടിക്കപ്പെട്ടത്.
കവര്‍ച്ചയ്ക്ക് കേസെടുത്താണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ഇവര്‍ പീഡനത്തിനിരയായതായി തെളിയുകയായിരുന്നു.
ഓമശ്ശേരിയിലെ ഒരു ഹോട്ടല്‍ ജീവനക്കാരിയാണ് വയോധിക. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
സംഭവം നടന്ന സമയത്ത് സമീപത്തെ മൊബൈല്‍ ടവറിന്റെ പരിധിയിലുള്ള നമ്ബറുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഈ മേഖലയിലുള്ള ഓട്ടോകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
വയോധിക ജൂലൈ രണ്ടിന് ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് ഓട്ടോയില്‍ കയറിയത്. ഓട്ടോറിക്ഷക്കാരന് തന്നെ സമീപത്തെ ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും കാട്ടുവള്ളിയും ഉപയോഗിച്ച് കൈകാലുകള്‍ കെട്ടിയായിരുന്നു പീഡനം. കത്രിക ഉപയോഗിച്ച് വസ്ത്രങ്ങള്‍ കീറുകയും ശബ്ദം ഉയര്‍ത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്.
ഇതിനിടെ ഇവര്‍ അബോധാവസ്ഥയിലായി. ബോധം വരുമ്ബോഴേക്കും വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി ഓട്ടോക്കാരന് കടന്നു കളഞ്ഞിരുന്നു.
സമീപവാസികളുടെ സഹായത്തോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























