വ്യാജന്മാരെ പിടിക്കൂടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടി നാവിക സേന; അനധികൃത വില്‍പന തടയണമെന്നാവശ്യം

വ്യാജ യൂണിഫോമും സൈനിക ചിഹ്നങ്ങളും ധരിച്ച് സൈനിക ഉദ്യോഗസ്ഥന്മാരുടെ ലേബലില്‍ കേരളത്തില്‍ തട്ടിപ്പു നടക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നാവിക സേനയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുമ്പോള്‍ അതിന്റെ ദോഷം സേനക്കും പേറേണ്ടി വരുന്നു. ഇതിന് പരിഹാരമായി സൈനികര്‍ ഉപയോഗിക്കുന്ന യൂണിഫോമും സൈനിക ചിഹ്നങ്ങളും അനധികൃതമായി വില്‍പന സംസ്ഥാനത്ത് തടയണമെന്നാവശ്യപ്പെട്ട് നാവിക സേന സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.
സൈനിക ഉദ്യോഗസ്ഥരായി ചമയുന്നത് ഗുരതര കുറ്റകൃത്യമാണെന്നും രാജ്യസുരയ്ക്ക തന്നെ ഭീഷണിയായതിനാല്‍ ഇത്തരം പ്രവൃത്തികള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നാവികസേന വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഗുജറാത്ത്, ശ്രീനഗര്‍, പഞ്ചാബ് സര്‍ക്കാരുകള്‍ ക്രിമിനല്‍ നിയമനുസരിച്ച് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. നാവികസേനയിലെ ലെഫ്റ്റനന്റായി ചമഞ്ഞ് കൊച്ചിയില്‍ യുവാവ് അറസ്റ്റിലായതോടെയാണ് നാവികസേന വാര്‍ത്താക്കുറിപ്പിറക്കിയത്. പഞ്ചിമബംഗാളില്‍ സ്വദേശിയായ രാജ്‌നാഥ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ നാവികസേനയുടെ യൂണിഫോം ധരിച്ച് വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും ടിക് ടോക് വിഡിയോകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
2019 ഒക്ടോബറില്‍ തേവരയിലെത്തി രാജ്‌നാഥിന് കൊച്ചിയില്‍ നിന്നാണ് യൂണിഫോ തുന്നി ലഭിച്ചത്. ഇയാളുടെ താമസസ്ഥത്ത് നിന്ന് യൂണിഫോമുകളും ബാഡ്ജുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിന് ശേഷമാണ് നിബിത് ഡാനിയേല്‍ എന്നാണ് ഇയാളുടെ ശരിക്കുള്ള പേരെന്ന് കണ്ടെത്തിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ സേനയുടെ യൂണിഫോം ദുരപയോഗം ചെയ്ത നിരവധി സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. ഇതിന്റെ കൂടി സാഹചര്യത്തിലാണ് നിയമത്തിലൂടെ ഇത്തരം പ്രവര്‍ത്തികള്‍ നിയമവിരുദ്ധമാക്കണെന്ന് നാവിക സേന ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























