Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് പുറമേ ഫുഡ് ഡെലിവറി ബോയ്ക്കും കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്ക! ബാലരാമപുരം സ്വദേശിയുടെ സഞ്ചാരപഥം സങ്കീര്‍ണം; മൂന്ന് പേരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

05 JULY 2020 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

തിരുവനന്തപുരത്ത് സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച മൂന്ന് പേരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചു. പാളയത്ത് രോഗം ബാധിച്ച സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്റേത് ഉള്‍പ്പെടെ മൂന്ന് പേരുടെ റൂട്ട്മാപ്പാണ് പുറത്തുവിട്ടത്.

ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് പുറമേ ഫുഡ് ഡെലിവറി ബോയ്ക്കും കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ക്വാറന്റീനിലുളളവര്‍ക്ക് ഭക്ഷണ വിതരണം നല്‍കുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ് അധികൃതരുടെ നിഗമനം. രണ്ടു മാസത്തിനിടെ തിരുവന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരക്കാരന്‍, എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം സംബന്ധിച്ച്‌ സൂചനകളല്ലാതെ വ്യക്തതയില്ല

തൊണ്ടവേദനയ്ക്ക് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന് വീട്ടിലെ നിരീക്ഷണം നിര്‍ദേശിച്ചു വിട്ടു.14 ദിവസം നന്ദാവനത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം 28 ന് പാളയം പ്രദേശത്തെ വിവിധ കടകളിലും, 29 ന് ഷോപ്പിങ് കോംപ്‌ളക്‌സിലെ സ്ഥാപനത്തിലുമെത്തി. ബാലരാമപുരം പഞ്ചായത്തിലെ തലയല്‍ വാര്‍ഡില്‍ രോഗം ബാധിച്ച വെല്‍ഡറുടെ സഞ്ചാരപഥം സങ്കീര്‍ണമാണ്.

ബാലരാമപുരം വില്ലേജ് ഓഫീസിലും സബ് രജിസ്ട്രാര്‍ ഓഫീസിലും പോയിട്ടുണ്ട്. കാലടി വാര്‍ഡില്‍ വെല്‍ഡിങ് പണിക്കും എത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച വഴുതൂര്‍ സ്വദേശിയായ വിഎസ് എസ് എസി ജീവനക്കാരന്‍ പൊതുജന സമ്ബര്‍ക്കമുളള ഇടങ്ങളില്‍ കാര്യമായി പോയിട്ടില്ല.

അതേസമയം, ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിച്ച തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തലസ്ഥാനം അഗ്‌നിപര്‍വതത്തിന് മുകളിലെന്നും ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക വ്യാപനമില്ലെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. പാളയം വാണിജ്യമേഖലയുള്‍പ്പെടെ നഗരത്തിലെ 14 മേഖലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

പാളയം മാര്‍ക്കററിനോട് ചേര്‍ന്നുളള വാണിജ്യമേഖല, വെളളനാട് പഞ്ചായത്തിലെ കണ്ണമ്ബളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളാക്കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിരോധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (7 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (7 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (8 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (8 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (8 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (8 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (8 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (10 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (10 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (13 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (13 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (13 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (14 hours ago)

Malayali Vartha Recommends