താരങ്ങള്‍ പ്രതിഫലം കുറക്കും; 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും

സിനിമാ മേഖലയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായി. ഇന്നുനടന്ന 'അമ്മ'യുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. കൊവിഡിനെ തുടര്‍ന്നുളള കടുത്ത സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്തുന്നതിനായി50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
കൊവിഡ് മൂലമുളള പ്രതിസന്ധി കണക്കിലെടുത്ത് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചചെയ്യാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ ഉന്നയിച്ചതിനെതിരെ അമ്മയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. അതിനാലാണ് നിര്‍വാഹക സമിതിയോഗം കൂടി തീരുമാനമെടുത്തത്.
അതേസമയം യോഗം നടന്ന ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ചക്കരപ്പറമ്ബ് കണ്ടെയ്ന്മെന്റ് സോണായതിനാല്‍ യോഗം നിറുത്തിവക്കേണ്ടി വന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. കണ്ടെയ്ന്മെന്റ് സോണില്‍ യോഗം നടത്തിയതിനെതിരെ ഹോട്ടലിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ചില പ്രവര്‍ത്തകര്‍ ഹോട്ടലിനുളളില്‍ കടന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























