ആരെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ല; സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജന്

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജന് വ്യക്തമാക്കി. ആരെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ല. സ്വര്‍ണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു രീതിയിലും ഭയക്കേണ്ട സാഹചര്യമില്ലെന്നും ജയരാജന് വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ശിവശങ്കറിനെ ഉടന്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തേക്കുമെന്ന വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് ഇ.പി ജയരാജന്റെ പ്രതികരണം.
ശിവശങ്കര്‍ ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന് പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതായാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സമിതി ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സി.പി.എം നേതാക്കളുമായും സി.പി.ഐ മന്ത്രിമാരുമായും ചര്‍ച്ച നടത്തി.
https://www.facebook.com/Malayalivartha


























