Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പാൻക്രിയാസ് ഗ്രന്ധിയിലെ ഓപ്പറേഷനുശേഷം കത്രിക തിരികെ എടുക്കാൻ ഡോക്ടർ മറന്നുപോയി.. റിവ്യൂവിന്റെ ഭാഗമായി നടത്തിയ സ്കാൻ പരിശോധനയിൽ കത്രിക വയറിൽ കണ്ടെത്തിയപ്പോൾ ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് വാശിയോടെ ഡോക്ടറും ജീവനക്കാരും.. ഞെട്ടിക്കുന്ന സംഭവം നടന്നത് തൃശൂർ മെഡിക്കൽ കോളേജിൽ, ഡോക്ടർക്കെതിരെ പരാതി

16 JULY 2020 05:54 PM IST
മലയാളി വാര്‍ത്ത

ഓപ്പറേഷനുശേഷം കത്രിക തിരികെ എടുക്കാൻ ഡോക്ടർ മറന്നുപോയി.. റിവ്യൂവിന്റെ ഭാഗമായി നടത്തിയ സ്കാൻ പരിശോധനയിൽ കത്രിക വയറിൽ കണ്ടെത്തിയപ്പോൾ ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് വാശിയോടെ ഡോക്ടറും ജീവനക്കാരും.. ഞെട്ടിക്കുന്ന സംഭവം നടന്നത് തൃശൂർ മെഡിക്കൽ കോളേജിൽ, ഡോക്ടർക്കെതിരെ പരാതി

തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കുശേഷം കത്രിക വയറ്റിനുളളിലാക്കി തുന്നിക്കെട്ടി രോഗിയെ ഡിസ്ചാർജുചെയ്തു. ആട്ടോ ഡ്രൈവറായ തൃശൂർ കുറുക്കഞ്ചേരി സ്വദേശിയും അമ്പത്തഞ്ചുകാരനുമായ ജോസഫ് പോളിന്റെ പാൻക്രിയാസ് ശസ്ത്രക്രിയയെ തുടർന്നാണ് ഡോക്ടർ കത്രിക തിരികെ എടുക്കാൻ മറന്നു പോയത് .

പാൻക്രിയാസ് ഗ്രന്ധിയിലെ ശസ്ത്രക്രിയയ്ക്കുവേണ്ടി ഏപ്രിൽ 25നാണ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് അഞ്ചിന് ഓപ്പറേഷൻ നടത്തി. പതിനൊന്നിന് വാർഡിലേക്ക് മാറ്റിയ ജോസഫിന് അണുബാധ കണ്ടതിനെ തുടർന്ന് പന്ത്രണ്ടിന് വീണ്ടും ഓപ്പറേഷൻ നടത്തുകയും 30ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം രണ്ടുവട്ടം റിവ്യൂവിനെത്തി. രണ്ടാംവട്ട റിവ്യൂവിന്റെ ഭാഗമായി ജൂലായ് ആറിന് നടത്തിയ സ്കാൻ പരിശോധനയിലാണ് വയറ്റിനു‌ള‌ളിൽ കത്രികയുണ്ടെന്ന് വ്യക്തമായത്. എന്നാൽ ബന്ധപ്പെട്ടവർ ഇക്കാര്യം ജോസഫിനെയാേ ബന്ധുക്കളെയാേ അറിയിച്ചില്ല.

അല്പം കഴിഞ്ഞെത്തിയ ജൂനിയർ ഡോക്ടർ ജോസഫിന്റെ വയറ്റിൽ അണുബാധയെ തുടർന്നുളള പാട രൂപപ്പെട്ടിട്ടുണ്ടെന്നും ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും അറിയിച്ചു. ഇതിനായി അന്നുതന്നെ അഡ്മിറ്റാവണമെന്നും പറഞ്ഞു. ഇതുവിശ്വസിച്ച് അഡ്മിറ്റാകാൻ എത്തിയപ്പോൾ ജീവനക്കാരുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നുകയായിരുന്നു .

മറ്റുള‌ളവരുടെ കാര്യങ്ങൾ മാറ്റിവച്ച് ജോസഫിനെ അഡ്മിറ്റാക്കാൻ തിടുക്കം കാട്ടിയതാണ് സംശയം തോന്നിച്ചത്. അതോടെ വീട്ടിലൊരു അത്യാവശ്യകാര്യമുണ്ടെന്നും പോയിട്ട് പിറ്റേദിവസം വരാമെന്നും പറഞ്ഞ് ജോസഫ് വീട്ടിലേക്ക് പാേയി. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാൻ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് കേടുപാടുകളൊന്നും ഉണ്ടായില്ല.

വയറ്റിൽ കത്രിക കണ്ടെത്തിയ കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ ശരീരത്തിൽ വെടിയുണ്ടയുമായി എത്രയോ പേർ ജീവിക്കുന്നു എന്ന് പറഞ്ഞ് കളിയാക്കുന്ന രീതിയിലാണ് ഡോക്ടർ പെരുമാറിയതെന്നും ജോസഫിന്റെ ബന്ധുക്കൾ പറയുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പോളി ടി ജോസഫിനെതിരെ ബന്ധുക്കൾ പൊലീസിനും മെഡിക്കൽ കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (1 hour ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (1 hour ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (1 hour ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (1 hour ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (1 hour ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (2 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (2 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (2 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (3 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (9 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (9 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (9 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (9 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (15 hours ago)

Malayali Vartha Recommends