ഇതാണോ അറിവ് കൂടിയ സുരക്ഷ മുന്‍കരുതല്‍... ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും ആരും ഒന്നും പഠിക്കുന്നില്ലല്ലോ? സമ്പൂര്‍ണസാക്ഷര കേരളം; എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലുമായി നടന്നുനീങ്ങുന്ന ദൃശ്യം
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പല നിബന്ധനകളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ അത് ഞങ്ങള്‍ക്ക് ബാധകമല്ലാ എന്ന മട്ടിലാണ് ഇപ്പോഴും ആളുകള്‍. ഇങ്ങനെ തുടങ്ങിയാല്‍ എവിടെ അവസാനിക്കും എന്ന് പല രാജ്യങ്ങളുടെയും അവസ്ഥ വച്ച് നമുക്ക്് ഊഹിക്കാന്‍ സാധിക്കും. കാരണം പല രാജ്യങ്ങളിലെയും അന്നത്തെ സ്ഥിതി വിശേഷം ഇപ്പോള്‍ ഇവിടെ നടക്കുന്നതുപോലെയായിരുന്നു. ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും ആരും ഒന്നും പഠിക്കുന്നില്ലല്ലോ? സമ്പൂര്‍ണസാക്ഷര കേരളം. കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ കെ.ഇ.എ.എം എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലുമായി നടന്നുനീങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്. പട്ടം സെന്റ് മേരീസ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയ ശേഷം കൂട്ടം കൂട്ടമായി നടന്നുനീങ്ങുന്നത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നതെന്ന് പറയപ്പെടുന്ന പ്രവേശന പരീക്ഷകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യമാണ് ഇതോടെ പുറത്തുവരുന്നത്. കേരളം, മുംബയ്, ന്യൂ ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലെ 343 സെന്ററുകളിലൂടെ 1.03 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനായി എത്തിയത്.
ഇവര്‍ക്കുവേണ്ടി കെ.എസ്.ആര്.ടി.സി വാഹന സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും കൂടുതല്‍ പേരും സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷ എഴുതാനായി എത്തിയത്.
ഏതായാലും, 'പഴുതില്ലാത്ത സുരക്ഷ'യുടെ പിന്‍ബലത്തില്‍ നടത്തപ്പെടുന്നത് എന്ന് പറയപ്പെടുന്ന പ്രവേശന പരീക്ഷയുടെ തിരുവനന്തപുരത്തെ കാഴ്ച ആരെയും ഭയപ്പെടുത്തുന്നതാണ്. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ മാത്രം 339 പേര്‍ക്കാണ് രോഗം വന്നത്. 301 സമ്ബര്‍ക്ക രോഗികളാണ് ഇന്ന് തിരുവനന്തപുരത്ത് ഉള്ളത്. ജില്ലയില്‍ രോഗികളുടെ എണ്ണം ആയിരം കവിയുകയും ചെയ്തുകഴിഞ്ഞു.
https://www.facebook.com/Malayalivartha