Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

പോക്സോ ചുമത്താത്തത് വേണ്ടത്ര തെളിവില്ലാത്ത കാരണമാണത്രേ! കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടത്രേ! ബി.ജെ.പി നേതാവ് പത്​മരാജന്​ ജ്യാമ്യം കിട്ടിയതിനെതിരെ ദീപ നിഷാന്ത്

16 JULY 2020 10:24 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്

പാലത്തായി പീഡനക്കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന് ജാമ്യം ലഭിച്ച നടപടിയിൽ വിമർശനവുമായി സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്ത് രംഗത്ത്​. അധ്യാപകൻ കുട്ടികളെ മർദ്ദിച്ചതി​​െൻറ വൈരാഗ്യത്തിന് സഹപാഠികളടക്കം അധ്യാപകനെതിരെ പീഡനാരോപണം ഉയർത്തിയതാണെന്ന പൊലീസി​​െൻറ കണ്ടെത്തൽ ഉടൻ വരുമായിരിക്കുമെന്ന്​ ദീപ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ വിമർശിച്ചു. ബാത്ത്റൂമിലേക്ക് കുട്ടിയെ കൊണ്ടു പോകുന്നതു കണ്ട സഹപാഠിയുടെ മൊഴിയും കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളുമൊക്കെ ഇല്യൂഷനായിരിക്കുമോയെന്നും ഒരു സ്കൂളിൽ ഒരേ ക്ലാസ്സിൽത്തന്നെയുള്ള അഞ്ചാറു കുട്ടികൾക്ക് ഇതുപോലുള്ള ഇല്യൂഷൻസ് വരാറുള്ളത് സർവ്വസാധാരണമാണല്ലോയെന്നും ദീപ നിഷാന്ത്​ ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണ രൂപം:

പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം ലഭിച്ചിട്ടുണ്ട്. പതിനായിരം രൂപ ഫൈനോ മൂന്ന് മാസം തടവോ അതോ രണ്ടും ഒരുമിച്ചോ അനുഭവിക്കുക എന്ന ശിക്ഷ ലഭിക്കാവുന്ന ജുവനൈൽ ജസ്റ്റിസ് ആക്ടിലെ എൺപത്തി രണ്ടാം വകുപ്പാണ് ബി.ജെ.പി നേതാവ് പദ്മരാജന് എതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിരുന്നത്. പോക്സോ ചുമത്തിയിട്ടില്ല. അതുകൊണ്ടായിരിക്കണം ജാമ്യം ലഭിച്ചത്.

പോക്സോ ചുമത്താത്തത് വേണ്ടത്ര തെളിവില്ലാത്ത കാരണമാണത്രേ!
കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടത്രേ!

പോക്സോ കേസുകളിൽ കുട്ടിയെ അന്വേഷണാർത്ഥം എവിടേക്കും വിളിപ്പിക്കരുത് എന്ന നിയമമിരിക്കേ പെൺകുട്ടിയെ ഡിവൈ.എസ്.പി ഓഫീസിലേക്കും, സ്കൂളിലേക്കും കുട്ടിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിട്ടുള്ളതായി വീട്ടുകാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൗൺസലിംഗിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തതായും പറയുന്നു. ഇതെല്ലാം അനുഭവിച്ച ഒരു കുട്ടിയുടെ മൊഴി കിറുകൃത്യമായിരിക്കണം. വൈരുദ്ധ്യം പാടില്ല.

അധ്യാപകൻ കുട്ടികളെ മർദ്ദിച്ചതി​​െൻറ വൈരാഗ്യത്തിന് സഹപാഠികളടക്കം അധ്യാപകനെതിരെ പീഡനാരോപണം ഉയർത്തിയതാണെന്ന കണ്ടെത്തൽ ഉടൻ വരുമായിരിക്കും. ബാത്ത്റൂമിലേക്ക് കുട്ടിയെ കൊണ്ടു പോകുന്നതു കണ്ട സഹപാഠിയുടെ മൊഴിയും കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളുമൊക്കെ ഇല്യൂഷനായിരിക്കും! ഒരു സ്കൂളിൽ ഒരേ ക്ലാസ്സിൽത്തന്നെയുള്ള അഞ്ചാറു കുട്ടികൾക്ക് ഇതുപോലുള്ള ഇല്യൂഷൻസ് വരാറുള്ളത് സർവ്വസാധാരണമാണല്ലോ!!

ഈ കേസ് റിപ്പോർട്ട് ചെയ്തവർക്കൊന്നും പഴയ ഉഷാറില്ല. വാർത്ത കാര്യമായി ഒരു മാധ്യമത്തിലും വരുന്നില്ല.
എന്തായാലും പോക്സോ നിയമത്തെപ്പറ്റി വെറുതെയൊന്നറിഞ്ഞിരുന്നോളൂ.

(വിവരങ്ങൾക്ക് കടപ്പാടുണ്ട്)

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമാണ് പോക്‌സോ (The Protection of Child from Sexual Offenses Act). 2012ലാണ് പോക്‌സോ നിയമം പ്രാബല്യത്തിലായത്. 18 വയസില്‍ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത.

കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി ത​​െൻറ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.

കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റൽ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം.

ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും. ഇപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതു കൂടി കൂട്ടിച്ചേർക്കുന്നു. [ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ആം വകുപ്പ് കൂടി പത്മരാജനെതിരെ ചുമത്തിയിട്ടുണ്ടെന്ന കാര്യമറിഞ്ഞു.അഞ്ച് വർഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും കിട്ടാവുന്ന വകുപ്പാണത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 324 വകുപ്പുകൾ കൂടി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതെന്നും കേൾക്കുന്നു.

90 ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാൻ സാധ്യതയുള്ളതിനാൽ, അത് ഒഴിവാക്കുന്നതിന് വേണ്ടി ഭാഗികമായ കുറ്റപത്രം മാത്രമാണ് ഇപ്പോൾ സമർപ്പിച്ചത്. കേസന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചേർത്ത് അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.]

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  (58 minutes ago)

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (1 hour ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (1 hour ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (2 hours ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (2 hours ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (6 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (7 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (7 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (7 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (7 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (7 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (7 hours ago)

Malayali Vartha Recommends