ബാഗേജ് കസ്റ്റംസ് തുറക്കുന്നതിനു മുന്‍പു തന്നെ അതില്‍ സ്വര്‍ണമുണ്ടെന്ന് സരിത്തിന് അറിയാമായിരുന്നെന്നും കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയ്ര് സരിത്തിനെ ഭീഷണിപ്പെടുത്തിയെന്നും സരിത്തിന്റെ അഭിഭാഷകന്

കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്നു മാറിയെങ്കിലും പാഴ്സല്‍ ക്ലിയറന്‍സിനായി നേരത്തെ 2 തവണ അവര്‍ അയച്ചിട്ടുണ്ടെന്നും നയതന്ത്ര പാഴ്സല്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് തുറക്കുന്നതിനു മുന്‍പു തന്നെ അതില്‍ 25 കിലോ സ്വര്‍ണമുണ്ടെന്ന കാര്യം സരിത്തിന് അറിയാമായിരുന്നുവെന്നും സരിത്തിന്റെ അഭിഭാഷകന് കെ.കൃഷ്ണന് നായര്‍ വെളിപ്പെടുത്തി. കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയ്ര് ഇതില്‍ സ്വപ്നയെ കുടുക്കുമെന്നു പറഞ്ഞു സരിത്തിനെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പാഴ്സല്‍ ക്ലിയറന്‍സിനായി നേരത്തെ 2 തവണ അവര്‍ അയച്ചതിനു പ്രതിഫലവും നല്‍കിയിരുന്നു. ഒറ്റയ്ക്കു പോകരുതെന്നു പറഞ്ഞിരുന്നെങ്കിലും സരിത് പിറ്റേന്നു രാവിലെ തന്നെ പോയി. ക്ലിയറന്‍സിനു വേണ്ടി രാവിലെ ഷാര്‍ഷ് ദ് അഫയ്ര് എത്തിയിട്ടുണ്ടെന്നും താന്‍ ഉടന്‍ എത്തിയില്ലെങ്കില്‍ മാഡത്തിനെ (സ്വപ്ന) കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സരിത്ത് അറിയിച്ചു.
സ്വപ്ന, ഭര്‍ത്താവ് ജയശങ്കര്‍, സന്ദീപ്, സരിത് എന്നിവരെ സംഭവം പുറത്താകുന്നതിന് തലേന്നു സ്വപ്നയുടെ ഫ്ലാറ്റില്‍ കണ്ടിരുന്നു. അഞ്ചിനു വൈകിട്ടും സ്വപ്നയുടെ ഫ്ലാറ്റിലേക്കു വിളിപ്പിച്ചിരുന്നു. സന്ദീപിനൊപ്പം സ്വപ്നയും കുടുംബവും പോകുന്നതു കണ്ടെന്നും അഭിഭാഷകന് പറഞ്ഞു. സന്ദീപിന്റെയും സ്വപ്നയുടെ സഹോദരന്റെയും കുടുംബ കേസുകളില്‍ ഹാജരാകുന്നത് കൃഷ്ണന് നായരാണ്.
https://www.facebook.com/Malayalivartha


























