സ്വര്‍ണക്കള്ളക്കടത്ത് കേസ് വിവാദത്തിനിടെ ഇന്നു സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ കഴിഞ്ഞ വെള്ളിയാഴ്ച പതിവു സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നില്ല.
സ്വര്‍ണക്കള്ളക്കടത്തു കേസ് വിവാദം വന്‍ ഒച്ചപ്പാട് സൃഷ്ടിച്ചിരിക്കെ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു പ്രാധാന്യമേറി.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണം രാഷ്ട്രീയനഷ്ടമുണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.
നേരത്തെ സര്‍ക്കാരിനു പിന്തുണയുമായി സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിരുന്നുവെങ്കിലും അതു അവയ്ലബിള് സെക്രട്ടേറിയറ്റ് യോഗചര്ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു.
https://www.facebook.com/Malayalivartha


























