നേരിടേണ്ടി വരിക അടിയന്തര സാഹചര്യം.... കാലന്‍ കോവിഡിന് കേരളത്തില്‍ പരവതാനി വിരിക്കുന്നതാര്

കേരളം ഇപ്പോള്‍ സ്വപ്നയ്ക്കു പിന്നാലെയുള്ള ഓട്ടത്തിലാണ്. ആ ഓട്ടം വേണ്ടെന്നല്ല . പക്ഷെ ; അങ്ങനെ സ്വപ്നയ്‌ക്കൊപ്പം ഓടാന്‍, പ്രതികളെ കണ്ടെത്താന്‍, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്മാര്‍ ആരാണെങ്കിലും അവരെ കണ്ടെത്താനൊക്കെ എന്‍ ഐ എ നല്ല ഊര്‍ജ്ജസ്വലമായി മുന്നിലുണ്ടല്ലോ.. പക്ഷെ,നമ്മളും അവര്‍ക്കൊപ്പം ഓടിയില്ലെങ്കില്‍ ഒരു ത്രില്ലില്ല അല്ലെ..സ്വപ്നയ്ക്കും സ്വര്ണത്തിനുമൊക്കെ പിന്നാലെ ഓടിക്കോളൂ..പക്ഷെ,ആദ്യം അതിനു നമ്മള്‍ ജീവനോടെ ഉണ്ടാവണം.. കേരളത്തില്‍ ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ഉയരുന്ന കോവിഡ് കണക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ? ഗവണ്മെന്റ് കണക്കുകള്‍ പെരുപ്പിക്കുകയാണെന്നും ആണാവശ്യ നിയന്ത്രണങ്ങള്‍ ആണെന്നൊക്കെ പറയുന്നവരുണ്ട്.. പക്ഷെ കോവിഡ് എന്നത് ചെറിയ കളിയല്ല. പിടിച്ചാല്‍ അവന്‍ പിടിവിടാന്‍ പ്രയാസമാണ് എന്നത് കൂടി നമ്മള്‍ മനസിലാക്കണം.
ചൈനയിലും ഇറ്റലിയിലുമൊക്കെ കോവിഡ് അതിന്റെ സംഹാരതാണ്ഡവമാടിയപ്പോള്‍ സനിറ്റീസിറും മാസ്‌കും ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും മുന്‍കരുതലെടുത്തവരാണ് നമ്മള്‍ മലയാളികള്‍.. എന്നാല്‍ കേരളത്തില്‍ കോവിഡ് അതിന്റെ സര്‍വ രൂപവുമെടുത്ത് നിറഞ്ഞാടാനുള്ള ശ്രമം നടത്തുമ്പോള്‍ മാസ്‌ക് താടിയില്‍ കെട്ടിയും സാമൂഹിക അകലം പോയിട്ട് കോവിഡിനോട് പോലും അകലം പാലിക്കാതെയുമൊക്കെയാണ് നമ്മുടെ നടപ്പ്..വളരെ അത്യാവശ്യക്കാര്‍ മാത്രമേ പുറത്തിറങ്ങാവു എന്ന നിര്‍ദേശം വന്നപ്പോള്‍ നാമെല്ലാവരും അത്യാവശ്യക്കാരായി. കോവിഡ് , ഇത് ഇത്രയൊക്കെയേ ഉള്ളു എന്ന തോന്നലിലാണ് നമ്മള്‍. അതുകൊണ്ടാണല്ലോ ഇപ്പോഴും കവലകളിലും നാലാള്‍ കൂടുന്നിടത്തുമൊക്കെ മാസ്‌ക് ധരിക്കാത്തവരെ കുറിച്ചും ,വീട്ടില്‍ ഇരിക്കാത്തവരെ കുറിച്ചും പിന്നെ കൊറോണ വര്‍ദ്ധനവ് ഒന്നുമില്ലെന്ന് പറയാനും ഇതെല്ലം സര്‍ക്കാര്‍ പെരുപ്പിക്കുന്ന കണക്കുകളാണ് എന്നൊക്കെ പറയാനും എല്ലാം പലരും പുറത്തിറങ്ങി കുശലം പറയുന്നതല്ലേ?
തീര്‍ച്ചയായും നാം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് നമുക്കു ചുറ്റും നടക്കുന്നത് . സ്വര്‍ണക്കടത്തിന് പിന്നില്‍ ആരായാലും അവര്‍ പിടിക്കപെടുക തന്നെ വേണം . അതിനാണല്ലോ ഇന്ത്യയിലെ ഏറ്റവും മികവുറ്റ അന്വേഷണ ഏജന്‍സി തന്നെ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ഇനി പിണറായി വിജയനാണ് സ്വര്‍ണക്കടത്തിന് പിന്നിലെങ്കില്‍ ആ പിണറായി വിജയനെ അറസ്‌റുചെയാനും എന്‍ ഐ ക്കു സങ്കോചമുണ്ടാവില്ല എന്ന് നമുക്കുറപ്പാണ്..പിന്നെന്തിനാണ് തെരുവില്‍ ഈ പ്രഹസനങ്ങളൊക്കെ നടത്തിയത് ? ഇതിനായി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സമരം ചെയ്യുന്നത്, തലസ്ഥാനത്തെ കോവിഡ് വര്‍ദ്ധനവിന് ഒരു കാരണമായോ എന്ന് സംശയിക്കാതെ തരമില്ല. കാരണം തലസ്ഥാനത്തു ഇത്രയധികം കോവിഡ് റേറ്റ് വര്‍ധിച്ചത് ഈ തെരുവ് യുദ്ധങ്ങള്‍ക്ക് ശേഷമാണ് . നിയമത്തെയും മുന്നറിയിപ്പുകളെയും എല്ലാം അവഗണിച്ചു തന്നിഷ്ടം കാണിക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവരുടെ ജീവന്‍ കൊണ്ടാണ് പന്താടുന്നത്.
കേരളത്തിന്റെ പ്രതിരോധക്കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍, ഇതിനകം തന്നെ കൊലയാളി വൈറസിന് കഴിഞ്ഞിട്ടുണ്ട്. ഒറ്റയടിക്കാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. സമൂഹ വ്യാപനം നടന്നതായ ഔദ്യാഗിക പ്രഖ്യാപനം എപ്പോള്‍ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാര്‍ വരെ, കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗ വ്യാപന സാധ്യതയുടെ, നിലവിലെ വിലയിരുത്തലുകള്‍ക്ക് എതിരാണ് ഈ മരണങ്ങള്‍.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവില്‍ പ്രക്ഷോഭത്തിന് ഇറങ്ങിയവര്‍ ഈ യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. മാസ്‌ക്ക് പ്രഹസനമാക്കിയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഈ പ്രക്ഷോഭം, ഞങ്ങള്‍ വേണ്ടിവന്നാല്‍ ഈ മുന്കരുതലുകളൊന്നും സ്വീകരിക്കില്ലെന്നും ഇതെല്ലം പ്രതിഷേധിക്കാതിരിക്കാനുള്ള ഗവണ്മെന്റിന്റെ അടവാണെന്നും തെരുവില്‍ ഉദ്‌ഘോഷിച്ച് ജനങളുടെ മനസ്സില്‍ വിഷം കുത്തി വെക്കുന്നവര്‍ വലിയ വിപത്താണ് വരുത്തി വയ്ക്കുന്നത്. സമര മുഖത്ത് നിലയുറപ്പിച്ച പൊലീസുകാരുടെ ജീവനു പോലും അത് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിട്ടുണ്ടാവുക എന്ന് പറയാതെ വയ്യ . പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭം എത്രമാത്രം സമൂഹ വ്യാപനത്തിനിടയാക്കി എന്നത്, ഇനി അറിയാനിരിക്കുന്നതേയുള്ളു.
പ്രക്ഷോഭകര്‍ മാത്രമല്ല, അവരുമായി ഇടപഴുകിയവരെല്ലാം പേടിക്കുക തന്നെ വേണം. കൊലയാളി വൈറസുകള്‍ക്ക് ചുവപ്പ് പരവതാനി സൃഷ്ടിച്ചിരിക്കുന്നതിപ്പോള്‍, രാഷ്ട്രീയ വൈറസുകളാണ്. ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞാല്‍ നാട്ടിലുണ്ടാകുന്ന അരക്ഷിതാവസ്ഥ, അതിഭീകരമായിരിക്കും.
സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകുന്നതിനിടെ ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത് തിരുവനന്തപുരം ജില്ല.തലസ്ഥാനമാണ് നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അധികം കോവിഡ് രോഗവ്യാപനത്തിന്റെ ഭീഷണി നേരിടുന്നത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനയാണ് തലസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നത്
വ്യാഴാഴ്ച തിരുവനന്തപുരത്ത് 339 രോഗികളാണ് ഉണ്ടായത്. ഇതില്‍ 301 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടികൂടിയത്. ഈ സഹാചര്യത്തില്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യമുണ്ടായാല്‍ അത് നേരിടാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ആരോഗ്യവകപ്പ് അധികൃതര്‍. 1240 രോഗികളാണ് ജില്ലയിലുളളത്. പൂന്തുറ അടക്കമുള്ള തീരമേഖലകളില്‍ സ്ഥിതി ഗുരുതരമാണ്. ഇവിടെ സമ്പര്‍ക്ക രോഗബാധ രൂക്ഷമായ നിലയിലാണ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഇവിടങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ തീരമേഖലയില്‍ രോഗബാധ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പരിശോധന ശക്തമാക്കിയതോടെ വരുംദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന.
ഇറ്റലിയില്‍ കൂട്ടിയിട്ട് കത്തിക്കുന്ന മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍, ചൈനയില്‍ വിലപിക്കുന്നവരുടെ,കൂട്ട കുഴിമാടങ്ങളുടെ ദൃശ്യങ്ങള്‍ , ഇവയെല്ലാം തന്നെ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്.നമ്മുടെ പോക്ക് ഇതേ രീതിയില്‍ ആണെങ്കില്‍ ഇറ്റലിയുടെ ഉറക്കം കെടുത്തിയ ചീറി പായുന്ന ആംബുലന്‍സുകളുടെ ശബ്ദംനമ്മുടെ നാടിന്റെ കൂടി , ഉറക്കമാണ് കെടുത്താന്‍ പോകുന്ന നാളുകള്‍ വിദൂരമല്ല . ഇത് ഒഴിവാക്കാനാണ് ഉറക്കമിളച്ച് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ശ്രമിക്കുന്നത്. അതിനാണിപ്പോള്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍, തുരങ്കം വെച്ചുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് ഇനി ജനങ്ങളാണ്.കൊലയാളി വൈറസുകളേക്കാള്‍ അപകടകാരമായ നീക്കമാണിത്. ഈ ഭീക്ഷണി ജനങ്ങള്‍ തിരിച്ചറിയണം.
https://www.facebook.com/Malayalivartha


























