Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വപ്‌ന വിളിച്ചതിന് പിന്നാലെ... സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകനായ യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെ മുങ്ങിയപ്പോള്‍ ഗണ്‍മാനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം; അനുവദിച്ചിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ച ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍

17 JULY 2020 08:48 AM IST
മലയാളി വാര്‍ത്ത
സ്വര്‍ണ കടത്തു കേസില്‍ വഴിത്തിരിവാകേണ്ടിയിരുന്ന യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ദുബായിലേക്ക് പോയതോടെ മറ്റൊരു രാഷ്ട്രീയ വിവാദം കൂടി ഉടലെടുക്കുകയാണ്. നയതന്ത്ര പരിരക്ഷയുള്ള അറ്റാഷയെ പിടിക്കാന്‍ പറ്റില്ലെന്ന് ബിജെപിയും എന്ത് കൊണ്ട് തടഞ്ഞില്ലെന്ന് പിടിവള്ളിയായി സിപിഎമ്മും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.


സംഗതി ചൂട് പിടിക്കുമ്പോള്‍ യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കി.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്‌ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്‌ന ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ജയ്‌ഘോഷിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തതാണെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്.

ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പേലീസ് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തിവരികയാണ്.

മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായിലേക്കു പോയത്. കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്‌സല്‍ വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നതും അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

അതിനിടെ, സ്വര്‍ണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നു യുഎഇ കോണ്‍സുലേറ്റിലെ കരാറുകാരായ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തു.

ചൊവ്വാഴ്ച കസ്റ്റംസും കഴിഞ്ഞ ദിവസം എന്‍ഐഎയുമാണു ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിന് ഈ സ്ഥാപനത്തിലെ പങ്കാളിത്തവും പണത്തിന്റെ കൈമാറ്റവും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടായിരുന്നു. എന്‍ഐഎ ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ഹാജരായ ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തശേഷം സ്ഥാപനത്തിലെ നിര്‍ണായക രേഖകളും എന്‍ഐഎ ശേഖരിച്ചു.

അതേസമയം അറ്റാഷെ മടങ്ങിപ്പോയതോടെ ഗണ്‍മാന്റെ തോക്ക് തിരികെ പോലീസ് തിരികെ വാങ്ങിയിരുന്നു. അറ്റാഷെ മടങ്ങി പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ എആര്‍ ക്യാംപില്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പോലീസ് സംഘം ഗണ്‍മാന്റെ വീട്ടില്‍ എത്തി തോക്ക് പിടിച്ചെടുക്കുകയായിരുന്നു.

സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തുറക്കാനുള്ള കസ്റ്റംസ് നീക്കത്തെ ശക്തമായി എതിര്‍ത്തത് യുഎഇ കോണ്‍സിലിലെ അറ്റാഷെയാണെന്നാണ് മൊഴികള്‍. നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാന്‍ അനുവദിക്കില്ലെന്നും തുറക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സരിത്തിനൊപ്പം എത്തിയ അറ്റാഷെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അറ്റാഷെയുടെ സാന്നിധ്യത്തില്‍ തന്നെ അഞ്ചിന് ബാഗ് തുറക്കുയും സ്വര്‍ണം പിടികൂടുകയും ചെയ്തു. അറ്റാഷെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പിടിയിലായ സ്വപ്നയും അറ്റാഷെയ്‌ക്കെതിരെ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതിനിടെയാണ് അറ്റാഷെ മുങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (1 hour ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (2 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (2 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (2 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (2 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (3 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (3 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (4 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (9 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (10 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (10 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (10 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (16 hours ago)

Malayali Vartha Recommends