സ്വര്‍ണ്ണക്കടത്ത് ചര്‍ച്ചയാകുമ്പോള്‍... ഫൈസല്‍ ഫരീദിനായി എന്‍ ഐ എ വിരിച്ച വല ..എന്താണ് 'ബ്ലൂ കോര്‍ണര്‍ നോട്ടീസ് '

കേരളം മാത്രമല്ല ,അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് നയതന്ത്ര ചെന്നാല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസ്. അന്വേഷണ ഏജന്‍സിയുടെ വലയില്‍ ചെറിയ കണ്ണികള്‍ മുതല്‍ വമ്പന്മാരും വീണുകൊണ്ടിരിക്കുന്നു. ഇനിയും ഊഴംകാത്തിരിക്കുന്നവരുമുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാര്‍ത്തകളും കൊടുമ്പിരികൊള്ളുമ്പോഴാണ് കേരളം മറ്റൊരു വാക്ക് കേള്‍ക്കുന്നത് ..ബ്ലൂ കോര്‍ണര്‍ നോട്ടീസ്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കും എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പലരും ചിന്തിച്ചു കാണും എന്താണ് ഈ ബ്ലൂ കോര്‍ണര്‍ നോട്ടീസ് എന്നത്. ഫൈസല്‍ ഫരീദിനെക്കുറിച്ച് വിവരങ്ങള്‍ തേടാനും ഫൈസല്‍ ഫരീദ് എവിടെയുണ്ടെന്ന് കണ്ടെത്താനുമാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇതിനു മുന്‍പ് ബ്ലു കോര്‍ണര്‍ നോട്ടീസ് ചര്‍ച്ചയായത് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാന്ദയ്ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചപ്പോഴായിരുന്നു. ബലാത്സംഗം, ലൈംഗീക പീഡനം തുടങ്ങിയ കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്തതിനു ശേഷമായിരുന്നു നിത്യാന്ദയ്ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു അന്ന്് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്താണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്?
ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വ്യക്തിത്വം, പദവി അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നത്. ഈ വ്യക്തി മറ്റൊരു രാജ്യത്തായിരിക്കും താമസിക്കുന്നത്.
ഇന്റെര്പോളായിരിക്കും ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പോലീസുകാര്‍ തമ്മിലുള്ള സഹകരണത്തിനും, അതു വഴി കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സംഘടനയാണ് ഇന്റെര്പോള്. ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റെര്പോളിന് ലോകത്ത് ഏഴ് പ്രാദേശിക ബ്യൂറോകളും 194 രാജ്യങ്ങളിലായി ദേശീയ സെന്‍ട്രല്‍ ബ്യൂറോയുമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംഘടനയാണ്. ഇന്ത്യയില്‍ സിബി ഐ ആണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്.
ഇന്റെര്പോള് പുറപ്പെടുവിപ്പിക്കുന്ന ഏഴ് തരം നോട്ടീസുകളില്‍ ഒന്നാണ് ഈ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ഇത് കൂടാതെ റെഡ്, ഗ്രീന്‍, യെല്ലോ, ബ്ലാക്ക്, ഓറഞ്ച്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലും നോട്ടീസുകളുണ്ട്. ഇത് കൂടാതെ എട്ടാമതുള്ള നോട്ടീസ് യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്പെഷ്യല്‍ നോട്ടീസാണ്. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടീസാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇതിന് താഴെയാണ് ബ്ലൂ നോട്ടീസ് വരുന്നത്.
ഒരു രാജ്യത്തു നിന്ന് കുറ്റം ചെയ്ത ശേഷം മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യുന്ന കേസുകളിലും, മറ്റൊരു രാജ്യത്തു താമസിക്കുന്ന കുറ്റവാളിയായ ഒരാളെ കണ്ടെത്തുന്നതിനും പൊതുവില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാറുണ്ട്.
https://www.facebook.com/Malayalivartha


























