ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്... മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

സംസ്ഥാനത്തെ സര്‍വ്വവിധ മേഖലകളിലേക്കും കൊവിഡ് വ്യാപിക്കുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
നിയന്ത്രിത മേഖലയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇതോടെ സംസ്ഥാനത്തെ ക്രൈബ്രാഞ്ച് ആസ്ഥാനം അടച്ചു.
മൂന്നുദിവസത്തേക്കാണ് ഓഫീസ് അടച്ചതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരി പറഞ്ഞു. രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























