സംസ്ഥാനത്തെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹര്‍ സ്വയം ഒഴിഞ്ഞാല്‍ നല്ലത്; ഇല്ലെങ്കില്‍ 50,000 രൂപ പിഴയും ഒരു വര്‍ഷം തടവും

കേരളത്തിലെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അനര്‍ഹര്‍ സ്വയം ഒഴിവായില്ലെങ്കില്‍ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റം ചുമത്താനാണ് തീരുമാനം. അന്ത്യോദയ, അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില ഈടാക്കാനാണ് നീക്കം.
അനര്‍ഹമായി മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ മുന്‍ഗണനാ പട്ടികയില്‍നിന്നു സ്വയം ഒഴിവാകാന്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. കോവിഡ് പശ്ചാത്തലത്തില്‍ സപ്ലൈ ഓഫിസുകളുടെ ഇമെയില്‍ വിലാസത്തില്‍ അപേക്ഷിച്ചാലും മതി.
മുന്‍ഗണനാ പട്ടികയിലുള്ള കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, 1,000 ചതുരശ്ര അടിക്കു മുകളിലുള്ള വീടോ ഫ്ലാറ്റോ സ്വന്തമായുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപയ്ക്കു മുകളിലുള്ളവര്‍ എന്നിവര്‍ക്കെതിരെയാകും നടപടി വരിക.
https://www.facebook.com/Malayalivartha


























