കുരുക്ക് മുറുകുന്നു .... 'സ്വപ്നസഞ്ചാരം' നടത്തിയത് കുടുംബസമേതം .. യാത്രാപാസ്സ് ലഭിച്ചത് ഇങ്ങനെ ; എന്നിട്ടും ന്യായീകരണം കേള്‍ക്കുമ്പോഴാണ് ..

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു കടന്നതു വര്‍ക്കല, കൊച്ചി, വാളയാര്‍, സേലം വഴി എന്ന് റിപ്പോര്‍ട്ടുകള്‍ . സ്വപ്നയുടെ പേരിലുള്ള കെഎല്‍ 01 സിജെ 1981 കാര്‍ 9ന് ഉച്ചയ്ക്കു 12.22നു തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയും 1.39നു വാളയാര്‍ ടോള്‍ പ്ലാസയും കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ന്യൂസ് ചാനല്‍ പുറത്തു വിടുകയും ചെയ്തു. സ്വപ്നയുടെ ഭര്‍ത്താവും മക്കളും കാറില്‍ ഉണ്ടായിരുന്നു.
സ്വപ്നയ്ക്കു എങ്ങനെ യാത്ര പെര്‍മിഷന്‍ എങ്ങനെ ലഭിച്ചു എന്ന ചര്‍ച്ചകള്‍ക്കു കൂടി കേരളം സാക്ഷ്യം വഹിച്ചു .ഇപ്പോഴിതാ അതിനു ഉത്തരം ലഭിച്ചിരിക്കുന്നു . എന്നാല്‍ കേരളത്തില്‍ നിന്നുള്ള യാത്രയ്ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് പാസാണ് സ്വപ്നയും സന്ദീപും ഉപയോഗിച്ചത്. മഹാരാഷ്ട്രയിലേക്കു പോകുന്നുവെന്ന വിവരമാണു പാസിനായി നല്‍കിയത്.
എന്‍ഐഎ സംഘം സ്വപ്നയെയും സന്ദീപിനെയും 12നു കേരളത്തിലേക്കു കൊണ്ടുവന്നപ്പോള്‍ രാവിലെ 11.27ന് ഇതേ കാര്‍ തിരികെ കേരളത്തിലേക്കു കടക്കുന്നതിന്റെ രേഖകളും വാളയാര്‍ ടോള്‍ പ്ലാസയിലുണ്ട്. എന്‍ഐഎ വാഹനങ്ങള്‍ക്കു പിന്നിലായി സ്വപ്നയുടെ ഭര്‍ത്താവും മക്കളുമാണ് അപ്പോള്‍ കാറില്‍ സഞ്ചരിച്ചിരുന്നത്.
സ്വപ്നയ്ക്കും സന്ദീപിനുമായി അന്വേഷണം ഊര്‍ജിതമാക്കിയ സമയത്താണു തിരുവനന്തപുരത്തു നിന്ന് 350 കിലോമീറ്റര്‍ ഇവര്‍ കാറില്‍ കേരളത്തിലൂടെ സഞ്ചരിച്ചത്. സ്വപ്നയുടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ കേരള പൊലീസിനു നന്നായറിയാമായിരുന്നിട്ടും വാഹനം തടയാന്‍ ഒരിടത്തും ശ്രമമുണ്ടായില്ല എന്നത് സ്വപ്നയ്ക്കും കൂട്ടര്‍ക്കും രക്ഷപ്പെടാന്‍ ഉന്നതതലത്തില്‍ നിന്ന് ഇടപെടലുണ്ടായതിന്റെ സൂചനയാണ്.
അതെ സമയം പാസ്‌പോര്‍ട്ട് ഇന്ത്യ മരവിപ്പിച്ചതിനു പിന്നാലെ സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് യു.എ.ഇയിലും യാത്രാ വിലക്ക്. ദുബൈ പൊലീസ് ഇയാളില്‍ നിന്ന് മൊഴിയെടുത്തതായാണ് വിവരം. ദുബൈ പൊലീസിന്റെ നിരീക്ഷണത്തില്‍ തന്നെയാണ് ഫൈസലിപ്പോള്‍.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ യു.എ.ഇ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോവുക ഫൈസലിന് അസാധ്യമായി. അന്വേഷണ സംഘം സമ്മര്‍ദം തുടരുന്ന സാഹചര്യത്തില്‍ അധികം വൈകാതെ ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുമെന്നും അറിയുന്നു.
തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയ ഫൈസല്‍ പ്രമുഖ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍ ഒട്ടേറെ വിലപ്പെട്ട തെളിവുകള്‍ പുറത്തു വന്നതോടെ ഫൈസലിന് കുരുക്ക് മുറുകിയിരിക്കുകയാണ്. ഇന്ത്യയും യു.എ.ഇയും തമ്മില്‍ അന്വേഷണ കാര്യത്തില്‍ മികച്ച ഏകോപനമാണുള്ളത്. വ്യാജരേഖകളും മറ്റും നിര്‍മിച്ച് കോണ്‍സുലേറ്റിന്റെ പേരില്‍ ഗുരുതര കുറ്റകൃത്യം നടത്താന്‍ പ്രതികള്‍ തുനിഞ്ഞുവെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. യു.എ.ഇയുടെ അറ്റാഷെ ഇന്ത്യയില്‍ നിന്ന് മടങ്ങിയെങ്കിലും ഇതേക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























