രക്ഷപ്പെടാന്‍ ഇനി കുറച്ച് കഷ്ടപ്പെടും: ഫൈസല്‍ ഫരീദിന് വേണ്ടി ഇന്റര്‍പോളും രംഗത്തിറങ്ങി; ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം പൂര്‍ത്തിയായി; യു.എ.ഇ യാത്രാ വിലക്ക് ആര്പ്പെടുത്തി; യു.എ.ഇ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും സൂചന

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിന് രക്ഷപ്പെടാന്‍ സാധിക്കവിധം കുരുക്കി എന്‍.ഐ.എ. ഇന്റര്‍പോളിന്റെ സഹായം ഉറപ്പു വരുത്തിയ എന്‍.ഐ.എ ഇന്റര്പോളിനെകൊണ്ട് ബ്ലുകോര്‍ണര്‍ നോട്ടീസ് പുറപ്പെടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. ഫൈസല്‍ ഫരീദിന്റെ അറസ്റ്റ് എന്‍.ഐ.എ സംബന്ധിച്ച് ഇനി നിര്‍ണായകമാണ്. ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിട്ടുണ്ട്. കസ്റ്റംസിന്റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി. ഉടനെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. യു.എ.ഇ സര്‍ക്കാര്‍ ഫൈസലിനെ അറസ്റ്റ് ചെയ്ത് ഉടന്‍ കൈമാറും.
പാസ്പോര്‍ട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസല്‍ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യു.എ.ഇയില്‍നിന്ന് കടന്നുകളയാനുള്ള സാധ്യത ഇല്ലാതാക്കാനാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഫൈസലിനെ യു.എ.ഇയില്‍നിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകും. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആദ്യ എഫ് ഐ ആറില്‍ പേരും സ്ഥലവും മാറി പോയിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് പങ്കില്ലെന്ന വാദവുമായി ഫൈസല്‍ എത്തി. എന്നാല്‍ തെറ്റു തിരുത്തുകയായിരുന്നു എന്‍ഐഎ. ഫൈസല്‍ ഫരീദിനെതിരേ എന്‍.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.
യാത്രവിലക്ക് നിലവില്‍ വന്നതിനാല്‍ ഫൈസലിന് യു.എ.ഇ. വിടാനാകില്ല. മാത്രമല്ല പാസ്പോര്‍ട്ടിന് സാധുതയില്ലാത്തതിനാല്‍ പിടിയിലാവുകയും യു.എ.ഇയില്‍നിന്ന് കയറ്റിവിടാനുള്ള സാധ്യതയുമുണ്ട്. ദുബായ് റാഷിദിയയിലെ വില്ലയിലാണ് ഫൈസല്‍ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ ഇവിടെയില്ലെന്നാണ് വിവരം. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫൈസലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുഹൃത്തുക്കള്‍ വഴി ഫോണില്‍ കിട്ടാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഇതോടെയാണ് ഫൈസല്‍ മുങ്ങിയതാണെന്ന വിവരം സ്ഥിരീകരിച്ചത്. ഫൈസല്‍ ഫരീദിന്റെ അറസ്റ്റ് നിര്‍ണായകമാണ്. സ്വര്‍ണ മേഖലയ്ക്ക് സിനിമയിലും മറ്റുമുള്ള പങ്ക് ചര്‍ച്ചയാക്കാന്‍ വേണ്ടിയാണ് ഇത്. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദിന് ദുബായില്‍ ജിംനേഷ്യം അടക്കമുള്ള ബിസിനസുകളുണ്ട്. ഇടയ്ക്ക് മാത്രം നാട്ടില്‍വന്നുപോകുന്ന ബിസിനസുകാരനാണ് ഫൈസല്‍. ഇയാളുടെ സാമ്പത്തിക കരുത്തിന് കാരണം സ്വര്‍ണക്കടത്താണെന്നാണ് സൂചന. അതിനിടെ, ദുബയ് പോലീസ് ഫൈസല്‍ ഫരീദിന്റെ മൊഴിയെടുത്തതായും റിപോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha



























