പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് പിതാവിനും വരനുമെതിരെ കേസ്

മലപ്പുറം ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദേശ പ്രകാരം മേലാറ്റൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് പിതാവിനെതിരെയും വരനെതിരെയും പൊലീസ കേസെടുത്തു.
മണ്ണാര്‍മലയില്‍ താമസിച്ചിരുന്ന പിതാവിനും നെന്മിനി വില്ലേജ്പരിധിയില്‍ താമസക്കാരനായ വരനുമെതിരെയാണ് മേലാറ്റൂര്‍ പൊലീസ് കേസെടുത്തത്. പതിനാറുകാരി പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ ജൂണിലാണ് നടന്നത്.
ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഗീതാഞ്ജലി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
ബാല്യവിവാഹ നിരോധന നിയമ ഓഫിസര്‍ (ഐസിഡിഎസ്) നടത്തിയ അന്വേഷണത്തില്‍ വിവാഹം നടന്നതായി കണ്ടെത്തി.
തുടര്‍ന്ന് അവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പോലീസിനെ വിവരമറിയിച്ചത്.
https://www.facebook.com/Malayalivartha



























