അറ്റാഷെയുടെ ഗണ്മാന് ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ ; ആ തിരോധാനത്തിന് പിന്നില്‍?

സ്വര്‍ണ്ണകടത്തു കേസുമായി ബന്ധപ്പെട്ട ഓരോ പുതിയ സംഭവ വികാസങ്ങളുമായാണ് ഇപ്പോള്‍ കേരളത്തിന്റെ ഓരോ വാര്ത്താപ്രഭാതങ്ങളും . അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല എന്നതായിരുന്നു ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത. കാണാതായ ഗണ്മാന് ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം. സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്തുമെന്ന് ജയഘോഷ് പേടിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ജയഘോഷിന്റെ സഹോദരീ ഭര്‍ത്താവ് അജിത്കുമാറിന്റേതാണ് വെളിപ്പെടുത്തല്‍.
ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ് ജയഘോഷിനെ വിളിച്ചിരുന്നെന്നും ജയഘോഷ് തിരിച്ചും വിളിച്ചിട്ടുണ്ടെന്നും അജിത് കുമാര്‍ വെളിപ്പെടുത്തി. കരുതുന്നതിലും വലിയ സംഘമാണ് ഇതെന്ന് ജയഘോഷ് ഭാര്യയോട് പറഞ്ഞിരുന്നു. കസ്റ്റംസോ എന്‍ഐഎയെയോ ഇതുവരെ ജയഘോഷിനെ വിളിപ്പിട്ടിട്ടില്ലെന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ ജയഘോഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അജിത് കുമാര്‍ പറയുന്നു.
ഇന്നലെ മുതലാണ് യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന അജയോഘോഷിനെ കാണാതായത്. തുമ്പയിലെ ഭാര്യവീട്ടിലായിരുന്നു ജയഘോഷ്. ഗണ്‍മാന്റെ തോക്ക് പൊലീസ് ഇന്നലെ തിരികെ വാങ്ങിയിരുന്നു.
കോണ്‍സുല്‍ ജനറല്‍ ഗണ്മാന് തോക്ക് തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ്, ഗണ്‍മാന്റെ വീട്ടില്‍നിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന ഗണ്‍മാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.
തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരം മുതലാണ് ഗണ്മാന് ജയ്ഘോഷിനെ കാണാതായത്. എ.ആര് ക്യാമ്പിലെ പൊലീസുകാരനാണ് കരിമണല്‍ സ്വദേശിയായ ജയ്ഘോഷ്. വ്യാഴാഴ്ച മുതല്‍ ജയ്ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുമ്പ പോലീസ് കേസ് എടുത്തു.
വട്ടിയൂര്‍ക്കാവില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷിന്റെ കുടുംബത്തെ വ്യാഴാഴ്ച വൈകീട്ട് കരമണലിലെ കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം, ഇദ്ദേഹത്തെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതാകാമെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്. സ്വര്‍ണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിളിച്ചെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. സ്വര്‍ണം പിടിയിലായ ദിവസവും സ്വപ്നയെ ഇയാള്‍ വിളിച്ചിരുന്നു.
എന്തായാലും അറ്റാഷെയുടെ ഗണ്മാനായ ഇദ്ദേഹത്തിന്റെ തിരോധാനം സ്വര്‍ണക്കടത്തു കേസില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്
"
https://www.facebook.com/Malayalivartha



























