വന്‍ സ്രാവുകള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല? കാരക്കോണം മെഡില്‍ കോളേജിലെ കോഴ വിവാദത്തിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കാരക്കോണം മെഡില്‍ കോളേജിലെ കോഴ വിവാദത്തിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സി എസ് ഐ സഭാ അദ്ധ്യക്ഷന്‍ ധര്‍മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, കണ്ട്രോളര് ധര്‍മ്മരാജ് എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കാത്തതിലായിരുന്നു വിമര്‍ശനം. രണ്ട് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി അന്വേഷണത്തെ വിമര്‍ശിച്ചത്.
വന്‍സ്രാവുകള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല എന്ന് ചോദിച്ച കോടതി പ്രധാനപ്രതികള്‍ക്കെതിരെ അന്വേഷണമില്ലാത്തത് ആശ്ചര്യപ്പെടുത്തുവെന്നും പറഞ്ഞു.ജീവനക്കാര്‍ക്ക് പിന്നാലെ മാത്രമാണ് ക്രൈംബ്രാഞ്ചെന്നും കോടതി വിമര്‍ശിച്ചു. ഒന്ന് മുതല്‍ മൂന്ന് വരെയുളള പ്രതികള്‍ക്കെതിരെ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചു.
പത്ത് ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി നിര്‍ദ്ദേശം നല്കി. സിഎസ്ഐ സഭാ അധ്യക്ഷന്‍ ധര്‍മരാജ് രസാലം, കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കാത്തതിലാണ് കോടതിയുടെ വിമര്‍ശനം. രണ്ട് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളേജാണ് കാരക്കോണം മെഡിക്കല്‍ കോളേജ്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കല്‍ കോളേജ് അധികൃതര്‍ നാല് പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. സീറ്റ് പേയ്മെന്റ് വിവാദത്തില്‍ പുലിവാല് പിടിച്ച മുന്‍ സിപിഐ സ്ഥാനാര്‍ത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളേജിന്റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്ട്രോളര് ഡോ. പി തങ്കരാജന്, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ സിഎസ്ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലമടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് ശുപാര്‍ശ നല്‍കിയിരുന്നതാണ്.
സി എസ് ഐ സഭയുടെ കീഴിലുള്ള മെഡിക്കല്‍ കോളേജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോളേജ് അധികൃതര്‍ നാല് പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.കോളേജിന്റെ ഡയറക്ടറായിരുന്ന ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്ട്രോളര് ഡോ. പി തങ്കരാജന്, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ ധര്‍മ്മരാജ് റസാലമടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് ശുപാര്‍ശ നല്‍കിയിരുന്നതാണ്.അഴിമതിയില്‍ പങ്കാളിയായ ഡോ. ബെനറ്റ് എബ്രഹാമിനെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും സിഎസ്ഐ സഭയില്‍ വന്‍ കലഹമുണ്ടായിരുന്നതാണ്. കോഴപ്പണം സൂക്ഷിച്ച അക്കൗണ്ട് ബിഷപ്പിന്റെ പക്ഷം മോഷ്ടിച്ചുവെന്നടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു.
a
https://www.facebook.com/Malayalivartha



























