കരുതലില്‍ പിഴച്ചതാര്‍ക്ക് ? കൊറോണപ്പേടിയില്‍ തലസ്ഥാനം... വനിതാ പൊലീസുകാര്‍ക്ക് കൊവിഡ്, ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തലസ്ഥാനത്തു നാളിതുവരെയില്ലാത്ത കോവിഡ് വര്‍ധനവാണ് ഈ കുറച്ചു ദിവസങ്ങളിലായി റിപ്പോര്‍ട്ടു ചെയുന്നത് .സംസ്ഥാനത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം എഴുന്നൂറും പിന്നിട്ട് മുന്നോട്ട് പോവുന്നതിനിടെ തിരുവനന്തപുരം ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 301 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടം അറിയാത്ത് 16 പേര് വേറെയും. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു . നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.
ശക്തമായ മുന്‍കരുതലെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീന് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഭക്ഷണമുള്‍പ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
സമ്പര്‍ക്ക വ്യാപനം നിയന്ത്രാതീതമാകുന്നത് മുന്നില്‍ക്കണ്ട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കവെയാണ് രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച വാര്‍ത്ത വരുന്നത്.
കോര്പ്പറേഷന് പരിധിയിലെ കടകംപള്ളി കണ്ടെയിന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കുന്നത്തുകാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാക്കി. അഴൂര്‍, കുളത്തൂര്‍, ചിറയിന്‍കീഴ്, ചെങ്കല്‍, കാരോട്, പൂവാര്‍, പെരുങ്കടവിള, പൂവച്ചല്‍ പഞ്ചായത്തുകളില്‍ പെട്ട കൂടുതല്‍ വാര്‍ഡുകളും പുതിയ കണ്ടെയിന്മെന്റ് സോണുകളാണ്.
ഇന്നലെ 339 കേസുകളില്‍ 301ഉ കേസുകളും സമ്പര്‍ക്ക വ്യാപനത്തിലൂടെയായിരുന്നു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 30 പേര് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. കൂടുതല്‍ പേരുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമെ പാറശാല, അഞ്ചുതെങ്ങ്, പൂവച്ചല്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം ആശങ്ക ഉയര്‍ത്തുകയാണ്.
നേരത്തെ, തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രന് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ചയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴായിരുന്നു ഈ കണക്ക്. ഇന്നലെ ഇതേ സ്ഥാപനത്തിലെ 81 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 17 എണ്ണം പോസിറ്റീവ് ആണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറു കണക്കിന് പേരാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്നുപോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha



























