കണ്ണൂര്‍ അഴിയൂര്‍ പഞ്ചായത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങിയാല്‍ കേസ്

കണ്ണൂര്‍ അഴിയൂര്‍ പഞ്ചായത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങിയാല്‍ കേസ് എടുക്കും. ഇന്ന് മുതല്‍ നിരീക്ഷണത്തിനും നടപടിയെടുക്കാനും അധ്യാപക സംഘം രംഗത്ത് ഇറങ്ങും. മാഹി, ഏറാമല, ഒഞ്ചിയം അതിര്‍ത്തികള്‍ പൊലീസ് അടച്ചു. കോവിഡ് രോഗി സന്ദര്‍ശിച്ച കല്ലാമല യുപി സ്കൂള്‍ പൂര്‍ണമായും അടച്ചു. പ്രസ്തുത രോഗി മുക്കാളി ജുമാഅത്ത് പള്ളിയില്‍ ജുമാ നിസ്കാരത്തില്‍ പങ്കെടുത്തതിനാല്‍ അന്നുണ്ടായിരുന്ന 100 പേര് ക്വാറന്റീനില്‍ പോകാനും നിര്‍ദ്ദേശിച്ചു.
പൊതുജനങ്ങള്‍ക്കായി 'ഹലോ അഴിയൂര്‍' പദ്ധതിപ്രകാരം ഓണ്‍ലൈനായി സേവനങ്ങള്‍ ലഭ്യമാണ്. ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ഹോട്ടലുകളില്‍ നിന്നും പാഴ്സല്‍ മാത്രം നല്‍കും. 3 ഓട്ടോറിക്ഷ വീതം വാര്‍ഡുകളില്‍ സഞ്ചരിക്കുന്നതിന് അനുമതി നല്കി. ബാങ്കിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കില്ല. തട്ടുകടകള്‍ നിരോധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന് അധ്യക്ഷത വഹിച്ചു. ഷീബ അനില്‍, ജസ്മിന കല്ലേരി, സിഐ ടി.പി.സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, എസ്ഐ നിഖില്‍, വി.കെ.ഉഷ, കെ.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹലോ അഴിയൂരിലേക്ക് വിളിക്കേണ്ട നമ്പര്‍:9895043496, 9645243922, 9961800589.
https://www.facebook.com/Malayalivartha



























