സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി... ബുധനാഴ്ച മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ബുധനാഴ്ച മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്
പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചക്ക് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിസ്റ്റർ ക്ലെയറിൻ അന്ന് രാത്രി ഒൻപതോടെ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് അറിയില്ല. ഇതേകുറിച്ച് ഇതേകുറിച്ച്പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്
https://www.facebook.com/Malayalivartha



























