സ്പ്രേയും ചോക്ലേറ്റും കൈ നീട്ടി വാങ്ങാൻ ഉളിപ്പിലായിരുന്നു... ഇപ്പോൾ ഗൾഫിൽ നിന്നും കൊല്ലത്തെ വീട്ടിലെത്തിയ ഭർത്താവിനോട് ഭാര്യയും കുടുംബാംഗങ്ങളും ചെയ്തത് ഞെട്ടിക്കുന്ന ക്രൂരത... കൊവിഡ് നെഗറ്റീവ് ആയിരുന്നിട്ടും അർബുദം പിടികൂടിയിട്ടും ഒടുവില്‍ ആരോഗ്യ വകുപ്പ് അധികൃതരും പോലീസും വേണ്ടി വന്നു... സംഭവം ഇങ്ങനെ...

സംസഥാനം ഇപ്പോൾ കോവിഡിന്റെ ആശങ്കയിലാണ്. ദിനംപ്രതി സമ്പർക്കം വഴി കോവിഡ് പടരുന്നതിന്റെ കണക്കുകൾ വർദ്ധിക്കുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്ന മറ്റൊരു വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി ഗൃഹനാഥനാണ് തീർത്തും വേദന ജനകമായ അനുഭവം ഉണ്ടായത്.
കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിട്ടുമാണ് കുടുംബത്തില്‍ നിന്ന് പ്രവാസിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുടുംബമാണ് പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്. ജൂണ്‍ അവസാനത്തോടെയാണ് നാല്‍പത്തഞ്ചുകാരന്‍ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അര്‍ബുദരോഗബാധിതന്‍ കൂടി ആയിരുന്നു അദ്ദേഹം. വീട്ടിലെ ക്വാറന്റൈനില്‍ ആയിരുന്നതിനാല്‍ ഭാര്യയും കുഞ്ഞും ബന്ധുവീട്ടിലേക്കു മാറി.
ശേഷം, സമീപത്തെ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ശാരീരിക അവശത തോന്നിത്തുടങ്ങിയതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡിന്റെ പ്രാരംഭ ലക്ഷണം കണ്ടതോടെ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നു കണ്ടു.
ശേഷം 7നു നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്തു. പിന്നീട് തിരികെ വീട്ടിലെത്തിയ യുവാവിനോട് അടുത്തിടപഴകാന്‍ ബന്ധുക്കള്‍ തയാറായില്ല. വീണ്ടും വീട്ടില്‍ ഗൃഹനാഥന്‍ തനിച്ചായി.
ഭക്ഷണം മാത്രം വീടിന് മുന്നില്‍ എത്തിച്ച ശേഷം വീട്ടുകാര്‍ മടങ്ങും. കുറച്ചു ദിവസം കഴിഞ്ഞതോടെ യുവാവിന് അര്‍ബുദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. എന്നിട്ടു പോലും വീട്ടുകാര്‍ അടുക്കാന്‍ കൂട്ടാക്കിയില്ല.
വിവരം അറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും പഞ്ചായത്തംഗവും എത്തി വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ വീട്ടുകാര്‍ ഒപ്പം വരണമെന്നു നിര്‍ബന്ധിച്ചിട്ടും തയാറായില്ല. ഒടുവില്‍ ആരോഗ്യ വകുപ്പ് അധികൃതരും പോലീസും പഞ്ചായത്തംഗവും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആംബുലന്‍സുമായി എത്തി.
രോഗിക്കൊപ്പം വരണമെന്നാവശ്യപ്പെട്ട് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ബന്ധുക്കള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തി. അതിനു പിന്നാലെയാണ് ഭാര്യയും ബന്ധുക്കളും യുവാവിനൊപ്പം പോകാന്‍ തയാറാത്. യുവാവിനെ കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കൊച്ചി വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ സിസ്റ്റര്‍ ഗ്ലെയര്‍ (73), ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ഷാജു( 45) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടു കോവിഡ് മരണങ്ങളുടെയും ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് കന്യാസ്ത്രീ മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും എല്ലാം ബാധിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ അവസ്ഥയില്‍ ആയിരുന്നു സിസ്റ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറെ നാളായി ഗുരുതര രോഗങ്ങളില്‍ ചികിത്സയിലായിരുന്ന ഇവര്‍ പുറത്തെങ്ങും പോകാറില്ല എന്നാണ് കോണ്‍വെന്റ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എവിടെനിന്ന് രോഗം ബാധിച്ചു എന്നത് ഇപ്പോഴും അജ്ഞാതമാണ്.
മരണശേഷം പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടിലാണ് സിസ്റ്റര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റിലെ പതിനാറോളം അന്തേവാസികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. സ്വകാര്യ ആശുപത്രിയില്‍ സിസ്റ്ററെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്സുമാരും അടക്കം ക്വാറന്റീനിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം, ഇരിങ്ങാലക്കുടയില്‍ മരിച്ച ഷാജുവിന്റെ രോഗബാധയുടെ ഉറവിടവും ഇതുവരെ കണ്ടെത്താനായില്ല. കുറച്ചു ദിവസങ്ങളായി ഷാജുവിന് പനിയും ചുമയും ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























