Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

"അന്ന്​ എൽ.എസ്​.എസ്​ നേടിയ ഞാൻ ഇപ്പോൾ പാചകക്കാരനായി ജീവിക്കുന്നു. കിട്ടാത്ത നാലുപേർ സർക്കാർ ജോലിക്കാരും, ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല..." കുറിപ്പുമായി പിതാവ്

17 JULY 2020 01:12 PM IST
മലയാളി വാര്‍ത്ത

മകൾക്ക്​ എൽ.എസ്​.എസ്​ അതായത് ലോവർ സെക്കൻഡറി സ്​കോളർഷിപ്​ കിട്ടിയപ്പോൾ മുൻ എൽ.എസ്​.എസ്​ ജേതാവായ പിതാവ്​ ഫേസ്​ബുക്കിൽ പങ്കുവച്ച കുറിപ്പ്​ വൈറലാകുന്നു. വടകര ശിവാനന്ദ വിലാസം ജെ ബി യിൽ പഠിക്കുന്ന സഫ നിലോഫർ എന്ന കുട്ടിയുടെ പിതാവ്​ അബ്​ദുൽ സക്കീർ എഴുതിയ വാക്കുകളാണ്​ സോഷ്യൽമീഡിയ കൈയ്യടികളോടെ സ്വീകരിച്ചത് തന്നെ​. തന്റെ മകളുടെ വിജയത്തിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന്​ പറഞ്ഞാണ്​ കുറിപ്പ്​ തുടങ്ങുന്നത്​. മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസമേകാനിടയുള്ള ഈ വിജയത്തിന് അവളെ അഭിനന്ദിക്കുകയും ചെയ്യുകയാണ്​.

എന്നാൽ 27 വർഷം മുമ്പ്​ മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽനിന്ന്​ എൽ.എസ്​.എസ്​ നേടിയ തൻെറ ജീവിതം മുൻനിർത്തിയാണ്​​ സക്കീർ ഇതുപറയുന്നത്​​. അന്ന്​ ഒമ്പതുപേർ എഴുതിയിട്ട് രണ്ടുപേർക്കാണ് സ്​കോളർഷിപ്പ്​ ലഭിച്ചത് തന്നെ. എന്നാൽ, എൽ.എസ്​.എസ്​ നേടിയ ഞാൻ എസ്​.എസ്​.എൽ.സി തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരിൽ 4 പേർ ഡിസ്റ്റിംഗ്ഷനോടെയാണ് എസ്​.എസ്​.എൽ.സി പാസായത്. എല്ലാവരും അധ്യാപകരായോ സർക്കാർ ഉദ്യോഗസ്ഥരായോ ഉയർന്ന ശമ്പളം പറ്റുന്ന പ്രഫഷനലുകളായോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല - എന്നും അദ്ദേഹം പറയുന്നു.

ഫേസ്​ബുക്​ പോസ്​റ്റിൻെറ പൂർണ രൂപം:

മകൾക്ക് (സഫ നിലോഫർ ) LSS കിട്ടി. നിറഞ്ഞ സന്തോഷം ... മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസമേകാനിടയുള്ള ഈ വിജയത്തിന് അവൾക്ക് അഭിനന്ദനങ്ങൾ...

വടകര ശിവാനന്ദ വിലാസം ജെ ബി യിലാണ് മകൾ പഠിച്ചത്. അവളുടെ അധ്യാപകരോടും നന്ദി പറയുന്നു.
25 കുട്ടികൾ എഴുതിയതിൽ 13 പേർക്കാണ് അവിടെ LSS കിട്ടിയത്. നന്നായി മികവ് പുലർത്തുന്നവരായത് കൊണ്ടാണ് 25 പേർ ഈ പരീക്ഷ എഴുതാൻ തെരഞ്ഞെടുക്കപ്പെട്ടത് എന്ന് കരുതുന്നു. താല്ക്കാലികമായി 80 ൽ 48 മാർക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല. മകൾക്ക് അഭിനന്ദനം നേരാൻ വിളിച്ച അധ്യാപികയോട് ഞാൻ പറഞ്ഞത് ആദ്യം ഒന്നോ രണ്ടോ മാർക്കിൽ LSS നഷ്ടപ്പെട്ട ആ മക്കളെ വിളിക്കാനാണ്.

സ്കൂളുകൾ തമ്മിലും അധ്യാപകർ തമ്മിലും രക്ഷിതാക്കൾ തമ്മിലും വളർന്നു വരുന്ന ആരോഗ്യപരമോ / അനാര്യോഗ്യപരമോ ആയ മത്സരങ്ങൾക്കിടയിൽ LSS/ USS തുടങ്ങിയ പരീക്ഷകൾക്ക് നല്കാൻ തുടങ്ങിയ അമിത പ്രാധാന്യത്തെയും .അത് നേടുന്ന കുട്ടികൾക്ക് നൽകുന്ന അമിതമായ സാമൂഹിക ലാളനകളെയും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രവഹിക്കുന്ന ആശംസാപ്രവാഹങ്ങളും ... സ്കൂൾ മതിലിലും സ്കൂൾ ബസിലും പ്രദർശിപ്പിക്കാനിടയുള്ള അഭിനന്ദന ഫ്ലക്സുകളും റസിഡൻസ് അസോസിയേഷനുകളിലും വായനശാലകളിലും നടക്കാൻ പോകുന്ന അനുമോദന യോഗങ്ങളും രക്ഷിതാക്കൾ നല്കാൻ പോകുന്ന ഗിഫ്റ്റുകളും പാർട്ടികളുമെല്ലാം സ്കോളർഷിപ്പ് നേടിയ കുട്ടികളിൽ അമിത ആത്മവിശ്വാസം ഉണ്ടാക്കാനേ ഉപകരിക്കൂ.....

കൂട്ടത്തിൽ നിന്ന് മോശക്കാരൻ / മോശക്കാരി എന്ന് ചിത്രീകരിച്ച് മാറ്റി നിർത്തുന്ന നിർഭാഗ്യവശാൽ പിന്തള്ളപ്പെട്ടു പോയ പ്രതിഭകളുടെ ഹൃദയത്തിൽ ഇത്തരം കാട്ടിക്കൂട്ടലുകളുണ്ടാക്കാനിടയുള്ള ഉണങ്ങാത്ത മുറിവും നിരാശാബോധവും ഒരു പക്ഷേ നാളെ ഏറ്റവും മികച്ചതാകാനിടയുള്ള സമർത്ഥനായ ഒരു വിദ്യാർഥിയെ / മനുഷ്യനെ നമുക്ക് നഷ്ടപ്പെടുത്താനേ ഉപകരിക്കൂ...

അതിനാൽ അവരെ ചേർത്ത് പിടിക്കാനും കരുത്ത് പകരാനും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്.

വാൽക്കഷണം :
27 വർഷം മുമ്പ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ വച്ച് LSS നേടിയ എന്റെ ഫോട്ടോ കൂടെ വെക്കുന്നു. 9 പേർ എഴുതിയിട്ട് 2 പേർക്കാണ് ലഭിച്ചത്. അന്ന് LSS നേടിയ ഞാൻ SSLC തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരിൽ 4 പേർ ഡിസ്റ്റിംഗ് ഷനോടെയാണ് ട ട Lc പാസായത്. എല്ലാവരും അധ്യാപകരായോ സർക്കാർ ഉദ്യോഗസ്ഥരായോ ഉയർന്ന ശമ്പളം പറ്റുന്ന പ്രൊഫഷനലുകളയോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല.

ഇന്നൊരു ദിവസമെങ്കിലും ഹൃദയ വേദന അനുഭവിക്കുന്ന പിഞ്ചു മക്കൾക്കും അവർക്ക് കരുത്തു പകരുന്നതിന് പകരം കുത്തി നോവിക്കാൻ സാധ്യതയുള്ള ചെറിയ ശതമാനം രക്ഷിതാക്കൾക്കും മുൻപിൽ എന്റെ ജീവിതം ഞാൻ തുറന്നു വെക്കുന്നു........

'അവരെ തുറന്നു വിടുക....
സ്വതന്ത്രരായി....
അവരുടെ ആകാശം ....
.അവർ കണ്ടെത്തുക തന്നെ ചെയ്യും.....

LSS ഉം USS ഉം എഴുതാൻ ഭാഗ്യം ലഭിച്ച എല്ലാ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ.......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (2 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (2 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (2 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (3 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (3 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (3 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (3 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (4 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (10 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (10 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (10 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (10 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (16 hours ago)

Malayali Vartha Recommends