തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രി അധികൃതര്‍ക്കെതിരെ കൂട്ടിരുന്നവര്‍ രംഗത്ത്

കേരളത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് രോഗികളുടെ എണ്ണം ഉയരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു എന്ന വിവരങ്ങൾ വന്നിരിക്കുകയാണ് . ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത് . ഇതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ കൂട്ടിരുന്നവര്‍ രംഗത്തെത്തുകയും ചെയ്തു . ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് കോവിഡ് പോസിറ്റീവായെന്നും വീട്ടിലേക്ക് പോവാന്‍ ആവശ്യപ്പെട്ടെങ്കിലും അധികതരോട് അങ്ങോട്ട് ആവശ്യപ്പെട്ടതിനാലാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ രോഗികളുടെ ഒപ്പം വരുന്നവര്‍ നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കുന്ന വിശദീകരണം. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 30 പേര് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























