പഴുതടച്ചുള്ള പ്രതിരോധവും കര്‍ശന രോഗനിയന്ത്രണങ്ങളുമാണ് വര്‍ക്കലയില്‍ കൊവിഡ് പകരുന്നത് തടയാന്‍ ഇടയാക്കി; രോഗവ്യാപനം ഉണ്ടായപ്പോള്‍തന്നെ ശക്തമായ മുന്‍കരുതലുകൾ സ്വീകരിച്ചു; 15 ലക്ഷം രൂപ ചെലവിട്ടു ; കോവിഡിനെ ഒരു പരിധി വരെ തടഞ്ഞ ആത്മവിശ്വാസവുമായി വി.ജോയി എം.എല്‍.എ

പഴുതടച്ചുള്ള പ്രതിരോധവും കര്‍ശന രോഗനിയന്ത്രണങ്ങളുമാണ് വര്‍ക്കലയില്‍ കൊവിഡ് പകരുന്നത് തടയാന്‍ ഇടയാക്കിയതെന്ന് വി.ജോയി എം.എല്‍.എ . രോഗവ്യാപനം ഉണ്ടായപ്പോള്‍തന്നെ ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. നിലവില്‍ ആറ് കൊവിഡ് രോഗികള്‍ മാത്രമാണ് വര്‍ക്കലയിലുള്ളത്. ആദ്യം വിദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആശങ്കപ്പെട്ടിരുന്നു. വിദേശിയുടെ സമ്ബര്‍ക്ക പട്ടിക തന്നെ വളരെ വലുതായിരുന്നു. എന്നാല്‍, ആത്മവിശ്വാസം കൈവിടാതെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടത്തിയ പ്രവര്‍ത്തനത്തിലൂടെ എല്ലാം തിരിച്ചുപിടിക്കാനായി. നിലവില്‍ ചികിത്സയിലുള്ള രോഗികളില്‍ ആരുടെയും നില ആശങ്കപ്പെടുത്തുന്നതല്ല കാര്യവും ശ്രദ്ധേയം. 15 ലക്ഷത്തിന്റെ ഉപകരണങ്ങള്‍ ആണ് ചിലവിട്ടത് . കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഇതിനോടകം 15 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു. തെര്‍മല്‍ സ്‌കാനറുകള്‍, പി.പി.ഇ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍ തുടങ്ങിയവ വാങ്ങി നല്‍കി . ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം അനുസരിച്ച് ഉപകരണങ്ങള്‍ എത്തിക്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 35 ലക്ഷം രൂപ കൂടി ചെലവിടാന്‍ ഒരുങ്ങുകയാണ്.
രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോള്‍തന്നെ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കാനായി. ആളുകള്‍ കൂട്ടത്തോടെ എത്താറുള്ള മാര്‍ക്കറ്റുകളും കടകളും അടച്ചിട്ടതിലൂടെ രോഗവ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയായിരുന്നു. രോഗം ബാധിച്ചവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്കോ എസ്.ആര്‍ മെഡിക്കല്‍ കോളേജിലേക്കോ മാറ്റി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തു . രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും പാര്‍പ്പിക്കാനായി വര്‍ക്കലയില്‍ രണ്ട് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ കിടത്തിചികിത്സ ഇല്ലാത്തതിനാല്‍ തന്നെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ 60 കിടക്കകളുള്ളതും പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ 50 കിടക്കകളുള്ള സെന്ററുകളുമാണ് ആരംഭിക്കുക. ഇതുകൂടാതെ താലൂക്ക് ആശുപത്രിയില്‍ ആളുകളുടെ സ്രവം ശേഖരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെയെല്ലാം സ്രവങ്ങള്‍ പരിശോധിക്കുകയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരിശോധനകള്‍ നിരന്തരം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























