കോഴിക്കോട്ട് ജുവലറിയില്‍ കസ്റ്റംസ് പരിശോധന; സ്വര്‍ണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകൾ

കോഴിക്കോട്ട് ജുവലറിയില്‍ കസ്റ്റംസ് പരിശോധന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആണ് നടക്കുന്നത്. ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധ നടത്തിയത്. ഇവിടെനിന്ന് സ്വര്‍ണം പിടിച്ചെടുത്തായാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത് . പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടെന്നും കളളക്കടത്ത് സ്വര്‍ണം ഇവിടേക്ക് എത്തിയിട്ടുണ്ടെന്നുമാണ് കസ്റ്റംസ് അധികൃതര്‍ നല്കുന്ന സൂചന.
രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണമായിരുന്നു ഇവർ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ മുതലായിരുന്നു പരിശോധന തുടങ്ങിയത്. വരും ദിവസങ്ങളിലും പരിശോധനകള്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. അതിനിടെ സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലാെരാളായ ഫൈസല്‍ ഫരീദിന്റെ തൃശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുകയാണ്. ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























