തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. തീരദേശ ദേശത്ത് കൊറോണ പടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. തീരദേശ ദേശത്ത് കൊറോണ പടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതമാകുന്നത് മുന്നില്‍ക്കണ്ടാണ് ജില്ലയിലാകെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തീരദേശ റോഡുകള്‍ അടച്ചിട്ടു. തീരദേശ പ്രദേശത്ത് കൊവിഡ് അതിവേഗം പടരുന്ന പശ്ചാത്തലത്തിലാണ് ഇവിടത്തെ ഗതാഗതം വിലക്കിയത്.
ജില്ലയിലെ കരിംകുളം, ചിറയിൻകീഴ്, കുന്നതുകാൽ, കഠിനംകുളം പഞ്ചായത്തുകൾ പൂർണമായും കണ്ടെയിന്മെന്റ് സോണാക്കി. നഗരസഭയിലെ കടകംപള്ളി, ഞാണ്ടൂർകോണം, പൗഡിക്കോണം വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാണാണ്. രാമചന്ദ്ര ഹൈപ്പർ മാർക്കറ്റ് അടക്കം ഭീഷണി ഉയർത്തുന്ന കൾസറ്ററുകളിലെ കൂടുതൽ ഫലങ്ങൾ ഇന്നുവരും.
അഞ്ചുതെങ്ങില്‍ ആന്റിജന്‍ ടെസ്റ്റടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുടര്‍ന്നുവരുന്ന ആന്റിജന്‍ ടെസ്റ്റില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന തീരത്തു വ്യാപകഭീതിക്കിടയാക്കിയിട്ടുണ്ട്.
പരിശോധനയ്ക്കെത്തുന്നവരുടെ വര്‍ധന കണക്കിലെടുത്തു ഡോക്ടര്‍മാരെയടക്കം കൂടുതലായി നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളടക്കം സ്ഥലത്ത് എത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിവേണമെന്നും ഇവര്‍ പറയുന്നു
https://www.facebook.com/Malayalivartha



























