റോഡില്‍ ഛര്‍ദ്ദിച്ച് അവശനായിവീണ വൃദ്ധൻ; കൊറോണ കാലത്ത് സഹായിക്കാൻ പോലും മടിച്ച് നിൽക്കുന്ന വഴി യാത്രക്കാർ ; എല്ലവരെയും ഞെട്ടിച്ച് എക്സൈസ് ഉദ്യോഗസ്ഥന്റെ പ്രവർത്തി; കൊറോണ ഫലത്തിൽ ദൈവത്തിന്റെ കയ്യൊപ്പും

റോഡില്‍ ഛര്‍ദ്ദിച്ച് അവശനായിവീണ വൃദ്ധൻ..... ഈ കൊറോണ കാലത്ത് സഹായിക്കാൻ പോലും മടിച്ച് നിൽക്കുന്ന യാത്രകകർ ..... അജ്ഞാതനെ സഹായിക്കാതെ എല്ലാവരും മാറി നിന്നപ്പോൾ ബിബിൻ കണ്ടത് കൊറോയെ അല്ല.... മറിച്ച് തന്റെ മുന്നിൽ; പിടയുന്ന ജീവനീയായിരുന്നു .......എല്ലാവരും കൊറോണയെ ഭയന്ന് ഓടിയൊളിച്ചപ്പോൾ നന്മ പകര്‍ന്നത് കാട്ടിയ ബിബിന്റെ മനസ്സ് ............കൊറോണ കാലത്തെ അനേകം നന്മകളിൽ എഴുതി ചേർക്കാവുന്ന ഒരു നന്മ . തൃശൂരിലാണ് ഈ സംഭവം നടന്നത് .തൃശ്ശൂര്‍ പൂത്തോളിലെ എക്സൈസ് റേഞ്ച് ഓഫീസില്‍നിന്ന് വരുമ്പോളാണ് പ്രായമേറെയുള്ള ഒരാള്‍ നിര്‍ത്താതെ ഛര്‍ദ്ദിച്ചുകൊണ്ട് വരുന്നതു ഇദ്ദേഹം കണ്ടത്. പെട്ടെന്ന് അദ്ദേഹം വഴിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. റോഡില്‍ ഛര്‍ദ്ദിച്ച് അവശനായിവീണ വൃദ്ധനെ വഴിയാത്രക്കാര്‍ സംശയത്തോടെയാണ് കണ്ടത്. എന്നാൽ ഇതുകണ്ട ബിബിന്‍ പാഞ്ഞെത്തി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. . ബിബിന്‍ പാഞ്ഞെത്തി അദ്ദേഹത്തെ താങ്ങിയെടുത്ത് സമീപത്തെ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചു. ശക്തമായ പനിയുള്ള അദ്ദേഹത്തിന് കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം ചികിത്സ ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് ഹോമിയോ ആശുപത്രി അധികൃതര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ ഛര്‍ദിലും മറ്റ് വിസര്‍ജ്യങ്ങളും കഴുകിവൃത്തിയാക്കി ഉടന്‍തന്നെ ബിബിന്‍ ആംബുലന്‍സിനായി ബന്ധപ്പെടുകയായിരുന്നു . ഇതിനിടെ അജ്ഞാതന്‍ നല്കിയ നമ്പറുകളില്‍ ബിബിന്‍ വിളിച്ചെങ്കിലും ബന്ധുക്കളെല്ലാം ഒഴിഞ്ഞുമാറി. ഒടുവില്‍ ഒരു ബന്ധുവിനെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി. അതിനുമുന്പേ ആംബുലന്‍സ് എത്തിയെങ്കിലും വയോധികന് കോവിഡ് ആണെന്ന സംശയത്തില്‍ കയറ്റാന്‍ തയ്യാറായില്ല. കോവിഡ് സേവനത്തിലുള്ള 108 ആംബുലന്‍സിനായി പിന്നീട് ബിബിന്റെ ശ്രമം.
108 ആംബുലന്‍സ് എത്തിയപ്പോഴേക്കും വയോധികനെ വൃത്തിയാക്കി. അദ്ദേഹത്തിന്റെ എല്ലാ വസ്തുക്കളും ആംബുലന്‍സില്‍ കയറ്റിക്കൊടുത്തു. വയോധികന് ഹോമിയോ ആശുപത്രിയില്‍ ഛര്‍ദ്ദിച്ച എല്ലാ സ്ഥലവും കഴുകിവൃത്തിയാക്കിയ ശേഷമാണ് ബിബിന്‍ അവിടെനിന്ന് പോയത്.
ഭോപാലില്‍ സ്ഥിരതാമസമാക്കിയ അയ്യന്തോള്‍ ചുങ്കം സ്വദേശി പരമേശ്വരനാണ് വയോധികന് എന്നു മാത്രമാണ് ബിബിന്‍ കിട്ടിയ വിവരം. സംഭവത്തിന് ദൃക്സാക്ഷിയായ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത് ആശ്വാസ്വാകരമായ വിവരംന. വയോധികന് കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ശക്തമായ പനി മാത്രമായിരുന്നു ഇദ്ദേഹത്തിന്.
തൃശ്ശൂര്‍ കട്ടിലപ്പൂവം സ്വദേശിയായ ബിബിന്‍ എല്‍.എല്‍.ബി.ക്ക് പഠിക്കുമ്പോഴാണ് ജോലികിട്ടിയത്. വടക്കേമറ്റത്തില്‍ വീട്ടില്‍ റിട്ട. എസ്.ഐ. ചാക്കോയുടെ മകനാണ്. അമ്മ: ഗ്രേസി. ജില്ലയിലെ എക്സൈസ് ഉന്നതോദ്യോഗസ്ഥര്‍ ഓഫീസിലെത്തി ബിബിനെ അനുമോദിച്ചു. ജോലികിട്ടി മൂന്നാംമാസംതന്നെ എക്സൈസ് വകുപ്പിന് അഭിമാനംപകരാന് കഴി ഞ്ഞു എന്ന കൃതാർത് അദ്ദേഹത്തിന് ഉണ്ട്. ആരും മാറി നിൽക്കുന്ന ഈ കാലത്തെ നന്മ.
https://www.facebook.com/Malayalivartha



























