കോഴിക്കോട് ജ്വല്ലറിയിൽ കള്ളക്കടത്ത് സ്വർണമെത്തിയെന്ന് കസ്റ്റംസ്..അരക്കിണറിലെ ഹെസ്സ ഗോൾഡ്&ഡയമണ്ട്‌സ് എന്ന സ്ഥാപനത്തിലാണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്

തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന.
അരക്കിണറിലെ ഹെസ്സ ഗോൾഡ്&ഡയമണ്ട്‌സ് എന്ന സ്ഥാപനത്തിലാണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്.
കള്ളക്കടത്ത് സ്വർണം ഇവിടേക്ക് എത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സരിത്തിന്റെ കുറ്റസമ്മതമൊഴി ഉൾപ്പെടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് സൂചന
ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ ജ്വല്ലറിയിൽ അനധികൃതമായി സൂക്ഷിച്ച സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സംജു(39)വിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കള്ളക്കടത്ത് സ്വർണം ജ്വല്ലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ് ചെയ്തത് . എരഞ്ഞിക്കലിലെ മിയാമി കൺവൻഷൻ സെന്റർ പാർട്ണറാണ് സംജുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. സംജുവിന്റെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആർഐ പിടികൂടിയിരുന്നു.
സ്വർണക്കടത്തുകേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്തതിൽനിന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ജ്വല്ലറികളിലും കസ്റ്റംസ് പരിശോധനയുണ്ടായി. കേസിൽ 2 പേരെകൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശികളായ അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത് എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha



























