കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജ രേഖയുണ്ടാക്കി; ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തു;

തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിൽ വീണ്ടുമൊരു പ്രതികൂടി കസ്റ്റഡിയിൽ . ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളും അന്വേഷണസംഘം അഖിലിന്റെ പക്കല്‍ നിന്നും കണ്ടെടുക്കുകയുണ്ടായി . അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുനിന്നു. സീല്‍ നിര്‍മ്മിച്ച മെഷീന്, കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ലാപ് ടോപ്പ് തുടങ്ങിയ നിര്‍ണായക തെളിവുകൾ കസ്റ്റംസിന് ലഭിക്കുകയും ചെയ്തു . കൂടാതെ കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി അഖില്‍ സര്‍ക്കാരിന്റെ വ്യാജസംസ്ഥാന രേഖയുണ്ടാക്കിയെന്നും വ്യക്തമായി.
അഖിലിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം . കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി. കയ്പമംഗലം മൂന്ന്പീടികയിലുള്ള വീട്ടില്‍ ഇന്ന് ഉച്ചയോടെയാണ് അന്വേഷണ സംഘമെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























