കോഴിക്കോട് ജ്വല്ലറിയില്‍ റെയ്ഡ്; ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്ന് കസ്റ്റംസ്, ജ്വല്ലറിയിൽ സൂക്ഷിച മുഴുവൻ സ്വർണത്തിന്റെ ഉറവിടവും പരിശോധിക്കും, രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ നടത്തിയ പരിശോധനക്ക് ശേഷം മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്നും കസ്റ്റംസ് കണ്ടെത്തുകയുണ്ടായി . ജ്വല്ലറിയിൽ സൂക്ഷിച മുഴുവൻ സ്വർണത്തിന്റെ ഉറവിടവും പരിശോധിക്കുകയും ചെയ്യും. ഇതേതുടർന്ന് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സ്വര്‍ണക്കടത്തുകാരില്‍ നിന്നും വാങ്ങിയ സ്വര്‍ണം കണ്ടെത്തിയതായാണ് വിവരം.അനധികൃതമായി സ്വര്‍ണം സൂക്ഷിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് തന്നെ. വിവാദങ്ങൾ ഉരുത്തിരിഞ്ഞ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം ഇവിടെയുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
സ്വർണക്കടത്തിന് ആദ്യനാളുകളിൽ തന്നെ ഉയർന്നുകേട്ട പേരാണ് കോഴിക്കോടിലെ കൊടുവള്ളി എന്ന സ്ഥലം. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്തും അതിന്റെ തീവ്രവാദ ബന്ധവും ചര്‍ച്ചയായി മാറിയപ്പോൾ കള്ളക്കടത്തിന്റെ മുഖ്യ കേന്ദ്രമെന്ന് അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ ഒരു ചെറു നഗരമായ കൊടുവള്ളിയും ഏറെ ശ്രദ്ധ നേടുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കൊടുവള്ളിയുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നതും കള്ളക്കടത്തിന് പിടിയിലാകുന്നതും കൊടുവള്ളിയെ നിരന്തരം വിവാദത്തില്‍ നിര്‍ത്തുന്നതും പലർക്കും അറിയാവുന്നതാണ്.
അതായത് കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണക്കടകളും സ്വർണവിൽപ്പനയും നടക്കുന്ന സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി. മുൻപൊക്കെ ചെറിയ സ്വർണക്കടകൾ മാത്രം നിരന്ന ഒരു ചെറുപട്ടണമായിരുന്നു കൊടുവള്ളി. അതുകൊണ്ടു തന്നെ കേരളത്തിന്റെ സുവർണ നഗരി എന്നും പണ്ടുമുതലേ കൊടുവള്ളി അറിയപ്പെടുന്നു.
കോഴിക്കോടു നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊടുവള്ളിയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ചെറുതും വലുതുമായ 80 ജ്വല്ലറികളാണ് സ്ഥിതിചെയ്യുന്നത്. വലിയ രീതിയില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, സിനിമാ നടിമാരും സെലിബ്രറ്റികളും എല്ലാം സംഘത്തില്‍ ഉള്‍പ്പെടുന്നതായാണ് അറിയുന്നത്. കടത്തിനായി ഇതിനായി പ്രത്യേക സാങ്കേതികവിദ്യ തന്നെ ഈ സംഘടനകള്‍ക്കുണ്ട്.
https://www.facebook.com/Malayalivartha


























