തിരുവനന്തപുരം ശ്രീ ചിത്രയിൽ ചികിത്സയ്ക്കെത്തിയ രണ്ട് പേർക്ക് കോവിഡ്

ശ്രീചിത്രയിൽ ചികിത്സയ്ക്കെത്തിയ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എട്ട് ഡോക്ടർമാർ ഉൾപ്പെടെ 21 ജീവനക്കാരെ നിരീക്ഷത്തിലാക്കി. പതിനഞ്ചാം തീയതി രോഗം കണ്ടെത്തിയ രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരുന്നവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിൽ നിന്നയാൾക്കാണ് രോഗം വന്നത്. കൂട്ടിരിപ്പുകാർക്ക് രോഗമുണ്ടായത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും, വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ആലോചിക്കും എന്നുമാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























