791 പേർക്ക് കോവിഡ്; കേരളത്തിൽ ഇന്നും കോവിഡ് കണക്കുകൾ ഭയപ്പെടുത്തുന്നു; തിരുവനന്തപുരം ജില്ലയിലെ തീരമേഘലയില് അതിവേഗത്തില്‍ രോഗം പടരുന്നു; ഗുരുതര സ്ഥിതിവിശേഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

കേരളത്തിൽ ഇന്നും കോവിഡ് കണക്കുകൾ ഉയർന്നുതന്നെ. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. 791 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ തീരമേഘലയില് അതിവേഗത്തില്‍ രോഗം പടരുന്നതായും ഇത് ഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചതായാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ വിശദീകരിച്ചത്.
https://www.facebook.com/Malayalivartha


























