മൈക്രോഫിനാന്‍സ് അഴിമതി കേസിന്റെ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു; അന്വേഷിക്കണമെന്ന് ആവശ്യവുമായി രണപരിഷ്കാര കമ്മീഷന് ചെയര്മാന് മുന്നിൽ പരാതിയുമായി വി.എസ് അച്യുതാനന്ദന്

ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് മുന്നിൽ പരാതിയുമായി വി.എസ് അച്യുതാനന്ദന്. മൈക്രോഫിനാന്‍സ് അഴിമതി കേസിന്റെ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് ഹരജി സമര്‍പ്പിച്ചു. മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഡിനേറ്റര്‍ കെ.കെ മഹേശന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഹരജി. അഡ്വ. എസ്.ചന്ദ്രശേഖരന് നായര്‍ ആണ് വി.എസിന്റെ അഭിഭാഷകന്.
അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്നും മഹേശന്റെ അടുത്ത ബന്ധുക്കളില്‍ നിന്നും, പദ്ധതി പ്രവര്‍ത്തനവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഭാഷ് വാസു ഉള്‍പ്പടെയുള്ളവരില്‍ നിന്നും തെളിവ് ശേഖരിക്കണമെന്നും വി.എസ് ഹരജിയില്‍ ആവശ്യപ്പെടുകയുണ്ടായി . അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്നും, അന്വേഷണ പുരോഗതിയുടെ തല്‍സ്ഥിതി വിവരം കോടതി മുമ്ബാകെ സമര്‍പ്പിക്കപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട് .\
https://www.facebook.com/Malayalivartha


























