നിർണായക തെളിവ് ; സ്വർണക്കടത്തു കേസിൽ ലാപ്ടോപ്പും സീലുണ്ടാക്കിയ യന്ത്രവും പിടിച്ചെടുത്തു

സ്വർണക്കടത്തു കേസിൽ കൂടുതൽ നിർണായകമായ തെളിവുകൾ. വ്യാജ രേഖകൾ ചമയ്ക്കാൻ ഉപയോഗിച്ച ലാപ്ടോപ്പും സീലുകൾ നിർമ്മിക്കാൻ ഉപയോഗിച്ച യന്ത്രവും കസ്റ്റംസ് പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ പക്കൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലും കസ്റ്റംസിന് വിലപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചിരുന്നു
ഇന്ന് ഉച്ചയോടെ സ്വർണക്കടത്തുകേസിലെ പ്രധാന പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂർ കയ്പമംഗലത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. ഇയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ എല്ലാമുറികളിലും കസ്റ്റംസ് അധികൃതർ പരിശോധന നടത്തി. ഫൈസൽ ഫരീദിന് നാടുമായി അധികം ബന്ധില്ലെന്നും ഒന്നരവർഷമായി അയാൾ ഇവിടേക്ക് വന്നിട്ടില്ലെന്നുമാണ് നാട്ടുകാരും ബന്ധുക്കളും കസ്റ്റംസിന്ന ൽകിയ വിവരം. ഇരുനില വീട്ടിലെ എല്ലാ മുറികളും പരിശോധിച്ചു. എന്നാൽ ഇവിടെനിന്ന് എന്തെങ്കിലും തെളിവു ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha


























