Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

എറണാകുളം ജില്ലയിൽ കോവിഡ് വ്യപനം അതീവ ഗുരുതര സാഹചര്യത്തിൽ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ; ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നിശ്ചിത എണ്ണം കിടക്കകൾ മാറ്റിവെക്കാൻ കളക്ടർ നിർദേശിച്ചു

17 JULY 2020 07:16 PM IST
മലയാളി വാര്‍ത്ത

എറണാകുളം ജില്ലയിൽ കോവിഡ് വ്യപനം അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം. കോവിഡ് ചികിത്സയ്ക്കായി ഒരാഴ്ചയ്ക്കുള്ളിൽ പതിനായിരം ബെഡുകൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് വ്യക്തമാക്കി.

എല്ലാ പഞ്ചായത്തിലും ആദ്യഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനു പുറമേ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ഇതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നിശ്ചിത എണ്ണം കിടക്കകൾ മാറ്റിവെക്കാൻ കളക്ടർ നിർദേശിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി കളക്ടർ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. പഞ്ചായത്ത്/വാർഡ് തല ചികിത്സാകേന്ദ്രങ്ങൾ തികയാതെ വന്നാൽ മാത്രമേ ഇവ ഉപയോഗിക്കൂ.

പഞ്ചായത്തുകളിൽ 100 കിടക്കകൾ വീതമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകളും (എഫ്എൽടിസി) നഗരസഭ, കോർപ്പറേഷൻ വാർഡുകളിൽ 50 കിടക്കകൾ വീതമുള്ള സെന്ററുകളുമാകും സജ്ജമാക്കുക. എഫ്എൽടിസികളിലേക്ക് ആവശ്യമുള്ള മടക്കു കട്ടിലുകളും ബെഡുകളും പാത്രങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ സംഭാവനയായി എത്തിക്കണമെന്ന് കളക്ടർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജ് വഴി ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ലഭിക്കുന്ന വസ്തുക്കളുടെ സംഭരണവും ആരംഭിച്ചിട്ടുണ്ട്.

പഞ്ചായത്ത് തലത്തിൽ എഫ്എൽടിസികൾ തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാർ എറണാകുളത്തെ എംപിമാരും എംഎൽമാരുമായി ഇന്ന് ചർച്ച നടത്തി. ചെല്ലാനം, ആലുവ, കീഴ്മാട് , മുനമ്പം പ്രദേശങ്ങളിൽ പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മുൻകരുതലെന്ന നിലയിലാണ് കൂടുതൽ ബെഡുകൾക്കുള്ള സാധ്യതകൾ തേടുന്നതെന്നും നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ പറഞ്ഞു. സമ്പർക്കവ്യാപനം കൂടുതലുള്ള ചെല്ലാനത്ത് ഇന്ന് ഫസ്റ്റ് ​ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചിട്ടുണ്ട്. പായിപ്രയിലും ചേരാനെല്ലൂരും നേരത്തേ തന്നെ പരീക്ഷണാർത്ഥം എഫ്എൽടിസികൾ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളിൽ രോഗികളെ എത്തിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ അങ്കമാലി അഡ്ലക്സിലും നെടുമ്പാശ്ലേരി സിയാലിലുമാണ് വലിയ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് കേസുകളെ എത്തിക്കുന്നത്. കൂടുതൽ പരിചരണം ആവശ്യമുള്ളവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സിക്കും. കളമശ്ശേരി മെഡിക്കൽ കോളേജിൽ കേസുകൾ കൂടിയാൽ ഞാറയ്ക്കൽ മറ്റൊരു ചികിത്സാകേന്ദ്രവും കലൂരിൽ പിവിഎസ് ആശുപത്രിയും നിലവിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് സ്വകാര്യ ആശുപത്രികളോട് ബെഡുകൾ നീക്കിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (3 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (3 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (3 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (3 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (4 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (4 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (4 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (4 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (5 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (11 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (11 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (11 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (11 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (17 hours ago)

Malayali Vartha Recommends